കുമരംപുത്തൂര്‍ : പള്ളിക്കുന്ന് ഹോളിഡേ സോക്കര്‍ ഫുട്ബോള്‍ ക്ലബ്, പയ്യനെടം ജി.എല്‍.പി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സ്പോര്‍ട്സ് കിറ്റ് സമ്മാനിച്ചു. ക്രിക്കറ്റ് ബാറ്റുകള്‍, ഫുട്ബോള്‍, സ്കിപ്പിങ് റോപ്പുകള്‍, റിങ്ങുകള്‍, ഡിസ്ക്കുകള്‍, ഷട്ടില്‍ ബാറ്റുകള്‍, കോര്‍ക്കുകള്‍, ടെന്നീസ് ബോളുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കിറ്റാണ് നല്‍കിയത്.പി.ടി.എ പ്രസിഡന്റ് ഫൈസല്‍ മൈലം കോട്ടില്‍, പ്രധാനാധ്യാപകന് എം.എന്‍ കൃഷ്ണകുമാറും ചേര്‍ന്ന് സ്പോര്‍ട്സ് കിറ്റ് ഏറ്റുവാ ങ്ങി. ക്ലബ് ഭാരവാഹികളായ യൂനുസ് സലീം, ശരീഫ് മണ്ണറോട്ടില്‍, നൗഫല്‍ തങ്ങള്‍, വി.വി ഖാദര്‍, പൂക്കോയ തങ്ങള്‍, അഷറഫ്, അബു മണ്ണില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
