മണ്ണാര്‍ക്കാട്: ഡി.വൈ.എഫ്.ഐ. മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി ആഗസ്റ്റ് 15-ന് ‘യങ് ഇന്ത്യ’ കാംപെ യിന്റെ ഭാഗമായി യുവജനറാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നതായി ഭാരവാഹിക ള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 15-ന് വൈകിട്ട് നാലിന് കുന്തിപ്പുഴ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപത്ത് നിന്നും പ്രകടനം ആരംഭിക്കും. തുടര്‍ന്ന് കുടു ബില്‍ഡിങ്ങില്‍ നടക്കുന്ന പൊതു സമ്മേളനം ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും തിരുവന ന്തപുരം മുന്‍മേയറുമായ ആര്യ രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും.
ഉണരണം ഇന്ത്യ, പൊരുതണം യുവത, വിദ്യാഭ്യാസ അഴിമതിക്കും, തൊഴില്‍നിഷേധത്തിനും പകരം ചോദിക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യുവജനറാലി നടത്തുന്നത്. ഇതാദ്യമായി 270 യൂത്ത് ബ്രിഗേഡ് അംഗങ്ങള്‍ അണിനിരക്കുന്ന പരേഡും യുവജനറാലിയുടെ ഭാഗമായി ഉണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള ചെത്തല്ലൂര്‍, തച്ചനാട്ടു കര, അലനല്ലൂര്‍, എടത്തനാട്ടുകര, കുമരംപുത്തൂര്‍, മണ്ണാര്‍ക്കാട്, കോട്ടോപ്പാടം, തിരുവിഴാംകുന്ന്, പയ്യനെടം എന്നീ ഒന്‍പത് മേഖലാ കമ്മിറ്റികളില്‍ നിന്നും 30 വീതം ബ്രിഗേഡ് അംഗങ്ങളാണ് പരേഡില്‍ പങ്കെടുക്കുക. ഇതിന് പിറകിലായാണ് പൊതുപ്രകടനമുണ്ടാവുക.
യങ് ഇന്ത്യ കാംപെയിന്റെ പ്രചരണാര്‍ഥം മേഖല, യൂണിറ്റ് കണ്‍വെന്‍ഷനുകളും നടത്തിയിട്ടുണ്ട്. ഇതിലെല്ലാം വിപുലമായ പങ്കാളിത്തമാണ് ഉണ്ടായതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേ ളനത്തില്‍ ഡി.വൈ.എഫ്.ഐ. മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി ഷഹീറലി നറുക്കോട്, പ്രസിഡ ന്റ് എം.റംഷീക്ക്, ട്രഷര്‍ എന്‍.അജീഷ് കുമാര്‍, ബ്ലോക്ക് കമ്മിറ്റി അംഗം കെ.അശ്വിനി തുടങ്ങിയ വര് പങ്കെടുത്തു.
