കുമരംപുത്തൂര്‍: ഓണവിപണി ലക്ഷ്യമിട്ട് കുമരംപുത്തൂര്‍ പഞ്ചായത്ത് കുടുംബശ്രീ സി.ഡി. എസിന് കീഴിലുള്ള ജ്വാല ജെ.എല്‍.ജി. ഗ്രൂപ്പ് വെള്ളപ്പാടത്ത് നടത്തിയ പച്ചക്കറി, പൂക്കൃഷിയില്‍ വിളവെടുപ്പ് ആരംഭിച്ചു.ഓണക്കാലത്ത് വിഷരഹിത പച്ചക്കറികളും പൂക്കളും ലഭ്യമാക്കാന്‍ കുടുംബശ്രീ നടപ്പിലാക്കുന്ന ഓണക്കനി, നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായാണ് ജ്വാലയും കൃഷിയിറക്കിയത്. വിവിധ ഇനം പച്ചക്കറികളും കൂടാതെ ചെണ്ടുമല്ലിയുമാണ് ഇവര്‍ നല്ലരീതി യില്‍ കൃഷി ചെയ്ത് വരുന്നത്. വിളവെടുക്കുന്ന പൂക്കളും പച്ചക്കറികളും കുടുംബശ്രീ ഓണച്ചന്ത കളിലൂടെ മിതമായ നിരക്കില്‍ വിപണിയില്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വിളവെടുപ്പ് ഉത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സ്മിത ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ കെ.വിനീത അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മിനി, ജി.സുരേഷ്കുമാര്‍, ജംഷീല ഉസ്മാന്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.പി ഇല്യാസ്, വി.കെ വിനീത, ഷിജി ആഴ്വാഞ്ചേരി, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഫസീല, അഗ്രി സി.ആര്.പി. ശ്രീവിദ്യ, കുടുംബശ്രീ അക്കൗണ്ടന്റ് അഫീല സുല്‍ത്താന എന്നിവര്‍ സംസാരിച്ചു. ജെ.എല്‍.ജി. ഗ്രൂപ്പ്, അയല്‍ക്കൂട്ട അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
