മണ്ണാര്‍ക്കാട്: ‘സ്പെഷ്യല്‍ ട്രഷറി ഡെപ്പോസിറ്റ് മൊബിലൈസേഷന്‍ ഡ്രൈവ്-2026’-ന്റെ ഭാഗമായി ആഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ ട്രഷറി സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രത്യേക പലിശനിരക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി.രണ്ട് വര്‍ഷവും അതില്‍ കൂടുതലും കാലാവധിയുള്ള പുതിയ സ്ഥിരനിക്ഷേപങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പ്രത്യേക കാല യളവില്‍ പൊതുജനങ്ങള്‍ക്ക് 7.75 ശതമാനം,മുതിര്‍ന്ന പൗരന്മാര്ക്ക് 8 ശതമാനം, സ്ഥാപന നിക്ഷേ പങ്ങള്ക്ക് 7.65 ശതമാനം എന്നിങ്ങനെയാണ് വാര്‍ഷിക പലിശ. പദ്ധതി കാലയളവിന് ശേഷം പലിശനിരക്ക് വീണ്ടും നിലവിലെ 7.50 ശതമാനമാകും. പ്രത്യേക നിരക്ക് കാംപെയിന് കാലയ ളവില്‍ പുതുതായി ആരംഭിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് മാത്രമാണ് ബാധകം. കാലാവധി പൂര്‍ത്തിയായ ശേഷം പുതുക്കുന്ന നിക്ഷേപങ്ങള്‍ക്ക് ഈ നിരക്ക് ലഭിക്കില്ല.പദ്ധതി സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പുറത്തിറക്കുമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.
