എടത്തനാട്ടുകര: സാമുദായിക ധ്രുവീകരണത്തിനെതിരെ മതനിരപേക്ഷ സമൂഹം ജാഗ്രത പാലിക്കണമെന്ന് കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആന്‍ നടന്ന വിസ്ഡം യൂത്ത് എടത്തനാട്ടുകര മണ്ഡലം ലീഡേഴ്സ് മീറ്റ് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഉണ്ണീന്‍ ബാപ്പു ഉദ്ഘാടനം ചെയ്തു. ലഹരിക്കെ തിരെ വിസ്ഡം യൂത്ത് നടത്തുന്ന തൂഫാന് കാറ്റലൈയ്സര് കാംപെയിിന് മണ്ഡലം തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം നിജാസ് ഒതുക്കുംപുറത്ത് നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ശഫീഖ് പടിക്കപ്പാടം അധ്യക്ഷനായി. മറ്റുഭാരവാഹികളായ മൂസ സ്വലാഹി, അബ്ദുല്‍ അസീസ് സ്വലാഹി, ഡോ. പ്രിയാസ്, സ്വലാഹുദീന്‍ ബ്ന് സലിം, സക്കീര്‍ മൗലവി എന്നിവര്‍ ക്ലാസെടുത്തു. ടി.കെ മുഹമ്മദ് മാസ്റ്റര്‍, ടി.കെ സദീദ് ഹനീന്, ഡോ. ഷാജി സ്വലാഹി, മന്‍സൂര്‍ ആലക്കല്‍, മന്‍സൂര്‍ സലഫി എന്നിവര്‍ സംസാരിച്ചു.
