മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ പിന്നാക്ക വിഭാഗം വിദ്യാര്‍ഥികളുടെ പോസ്റ്റ് മെട്രിക് സ്കോളര്ഷി പ്പ് കുടിശ്ശിക പൂര്‍ണ്ണമായും തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു.ഇതിന്റെ ഭാഗമായി 30 കോടി രൂപ കൂടി അധികമായി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി അറിയിച്ചു. ഒ.ഇ.സി., ഒ.ബി.സി. വിഭാഗ ങ്ങളിലെ പോസ്റ്റ് മെട്രിക് വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഇനത്തില്‍ ലഭിക്കാനുണ്ടായിരുന്ന 310 കോടി രൂപയുടെ കുടിശ്ശികയാണ് ഇതോടെ പൂര്‍ണ്ണമായും തീര്‍പ്പാക്കുന്നത്. വിദ്യാര്‍ഥികളുടെ പഠനം സാമ്പത്തിക പ്രതിസന്ധി മൂലം തടസ്സപ്പെടാതിരിക്കാനും അര്‍ഹമായ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാനും സര്‍ക്കാര്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നത്.
പിന്നാക്ക വിഭാഗ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ് കുടിശ്ശിക തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി നേരത്തെ അനുവദിച്ച തുകയ്ക്ക് പുറമെയാണ് ഇപ്പോള്‍ 30 കോടി രൂപ കൂടി അനുവദിച്ചിരിക്കു ന്നത്. ഇതോടെ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള 84 ദിവസത്തിനകം പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്കായി ആകെ 310 കോടി രൂപ അനുവദിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പിന്നാക്ക ക്ഷേമവകുപ്പ് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. അനുവദിച്ച തുക അര്‍ഹരായ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുന്നതിനുള്ള നടപടികള്‍ വകുപ്പ് വേഗത്തിലാക്കും.
സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയിലെ വകുപ്പിന്റെ സുപ്രധാന വാഗ്ദാനമാണ് നടപ്പി ലാക്കുന്നത്. പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക പരിമിതികള്‍ കാര ണം ഉന്നത വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകാതിരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് കുടിശ്ശിക പൂര്‍ണ്ണമായി തീര്‍പ്പാക്കുന്നതിനായി അനു വദിച്ച 30 കോടി രൂപയുടെ അധിക ധനസഹായം വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാകും. 84 ദിവസത്തിനകം 310 കോടി രൂപ അനുവദിച്ചതിലൂടെ പിന്നാക്ക വിഭാഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ക്ഷേമത്തിന് സര്‍ക്കാര്‍ നല്കുന്ന പ്രാധാന്യവും വ്യക്തമാകുന്നു.
