തച്ചമ്പാറ: പൊന്നംകോട് പാലക്കണി വീട്ടില്‍ റഷീദിന്റെ മകള്‍ റിദ ഫാത്തിമ (16)യെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിയ നില യില്‍ കണ്ടെത്തുകയായിരുന്നു.കുളിക്കാന്‍ കയറി ഏറെ സമയമായിട്ടും കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് സംഭവമറിയുന്നത്. ഉടന്‍ തച്ചമ്പാറയിലെ സ്വകാര്യ ആശുപ ത്രിയില്‍ എത്തിച്ചു. മരണകാരണം വ്യക്തമായിട്ടില്ല.തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.ശാരീരിക വിഷമതകള്‍ ഉള്ളതിനാല്‍ ഒരാഴ്ചയായി കുട്ടി സ്കൂളില്‍ പോയിരുന്നില്ലെന്ന് പറയുന്നു. മാതാവ്: സാബിറ.