ബി.എഡ്. പ്രവേശനം 2026; ആഗസ്റ്റ് 13 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലയുടെ 2026 – 27 അധ്യയന വർഷത്തെ ബി.എഡ്., ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ (ഹിയറിങ് ഇംപയർമെൻ്റ് ആന്റ് ഇന്റലക്ച്വൽ ഡിസെബിലിറ്റി) പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ആഗസ്റ്റ് 13-ന് രാവിലെ 11.00 മണി വരേയ്ക്ക് നീട്ടി. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോണ് : 0494 2407016, 2660600
സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിൽ എൻ.ആർ.ഐ. ക്വാട്ട സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിലെ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്നോളജി പ്രോഗ്രാമിന് 04 എൻ.ആർ.ഐ. ക്വാട്ട സീറ്റൊഴിവുണ്ട്. യോഗ്യത : ഈ സർവകലാശാലയിൽനിന്നുള്ളതോ തത്തുല്യമായതോ ആയ കുറഞ്ഞത് 50 ശതമാനം മാർക്കോടെയുമുള്ള ബി.എസ് സി. ഫുഡ് ടെക്നോളജി / ബി.വോക്. ഫുഡ് ടെക്നോളജി / ബി.വോക്. ഫുഡ് സയൻസ് / ബി.വോക്. ഫുഡ് പ്രോസസിംഗ് / ബി.വോക്. ഫുഡ് പ്രോസസിംഗ് ടെക്നോളജി / ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് സേഫ്റ്റി മാനേജ്മെന്റ് / ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് ക്വാളിറ്റി മാനേജ്മെന്റ് ബിരുദം. പ്രവേശനം ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 17-ന് വൈകീട്ട് 05.00 മണിക്ക് മുൻപായി dshs@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ പാസ്പോട്ട്, വിസ, ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, ചലാൻ രസീത്, എസ്.എസ്.എൽ.സി., പ്ലസ്ടു, ബിരുദ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407345, 8089841996.
ബി.ടെക്. സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 13-ന്
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിൽ ( ഐ.ഇ.ടി.സി.യു. ) 2026 – 27 അധ്യയന വർഷത്തെ ബി.ടെക്. പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 13-ന് നടക്കും. ECE, EP, EEE, ME, PT ബ്രാഞ്ചുകളിലാണ് ഒഴിവുള്ളത്. ലാറ്ററൽ എൻട്രി വിഭാഗത്തിൽ CSE, ECE, ME, EEE ബ്രാഞ്ചുകളിലും സീറ്റൊഴിവുണ്ട്. KEAM / LET റാങ്ക്ലിസ്റ്റിൽ ഉൾപെട്ടവർക്കും പ്രവേശന പരീക്ഷ എഴുതാത്തവർക്കും ആവശ്യമായ യോഗ്യതയുണ്ടെങ്കിൽ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ അസൽ രേഖകൾ സഹിതം രാവിലെ 11.00 മണിക്ക് മുൻപ് കോളേജിൽ എത്തണം. വിശദ വിവരങ്ങൾക്ക് ഫോൺ : 9567172591.
മലപ്പുറം ബി.എഡ്. സെന്ററിൽ ഇ.ഡബ്ല്യൂ.എസ്. സംവരണ സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ ബി.എഡ്. സെന്ററിൽ ബി.എഡ്. പ്രോഗ്രാമിന് ഇ.ഡബ്ല്യൂ.എസ്. (സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കോമേഴ്സ്, അറബിക്) സംവരണ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന ക്യാപ് രജിസ്ട്രേഷനുള്ളവർ അസൽ സർട്ടിഫിക്കറ്റു കളും പകർപ്പുകളും സഹിതം ആഗസ്റ്റ് 13-ന് (വ്യാഴം) രാവിലെ 10.30-ന് സെന്ററിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ : 9846440930, 8086212169.
കൊടുവായൂർ എസ്.എം.എസ്സിൽ എം.ബി.എ. സീറ്റൊഴിവ്
പാലക്കാട് കൊടുവായൂരുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (എസ്.എം.എസ്.) 2026 – 2027 അധ്യായന വർഷത്തെ എം.ബി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. ഡിഗ്രി തലത്തിൽ 50 ശതമാനം മാർക്ക് ( എസ്.സി. / എസ്.ടി. വിഭാഗകർക്ക് ഡിഗ്രി പാസ്, പിന്നോക്ക വിഭാഗകർക്ക് 5 ശതമാനം മാർക്ക് ഇളവ് ) നേടിയവർക്ക് ഓഗസ്റ്റ് 13 വരെ പ്രവേശനം വിഭാഗം വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ( സംവരണ വിഭാഗകർ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ) , യോഗ്യത സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് 14-ന് വൈകീട്ട് 04.00 മണിക്ക് മുൻപായി കൊടുവായൂരുള്ള ഓഫീസിൽ നേരിട്ട് ഹാജരാക ണം. കൂടുതൽ വിവരങ്ങൾ പ്രവേശനം വിഭാഗം വെബ്സൈറ്റിൽ. ഫോൺ : 04923-251863, 7907311047.
മലപ്പുറം സി.സി.എസ്.ഐ.ടിയിൽ എം.സി.എ. സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ. പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. ജനറൽ, സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്ട്രേഷനില്ലാത്തവർക്കും പ്രവേശനം നേടാം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാർക്ക് 100 ശതമാനം ഫീസിളവ് ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 13-ന് ഉച്ചക്ക് 02.00 മണിക്ക് മുൻപായി അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ : 9995450927, 9539682200.
പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് അനലിറ്റിക്സ് സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിൽ പ്രോജക്ട് മോഡ് പ്രോഗ്രാം ഇൻ പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് അനലിറ്റിക്സ് പ്രോഗ്രാമിൽ എല്ലാ വിഭാഗത്തിലും ഏതാനും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ ആഗസ്റ്റ് 19-ന് രാവിലെ 11.00 മണിക്ക് അനുബന്ധ രേഖകളുമായി പഠനവകുപ്പിൽ ഹാജരായി പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക് ഫോൺ : 8129544376, 0494 2407325.
കോളേജ് ട്രാൻസ്ഫർ പ്രൊവിഷണൽ റാങ്ക് പട്ടിക 13-ന് പ്രസിദ്ധീകരിക്കും
കാലിക്കറ്റ് സർവകലാശാല 2026 – 27 അധ്യയന വർഷത്തെ നാല് വർഷ ബിരുദ പ്രോഗ്രാം മൂന്ന്, അഞ്ച് സെമസ്റ്ററുകളിലേക്കുള്ള കോളേജ് ട്രാൻസ്ഫർ പ്രൊവിഷണൽ റാങ്ക് പട്ടിക ആഗസ്റ്റ് 13-ന് രാവിലെ 11.00 മണിക്ക് സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പ്രൊവിഷണൽ റാങ്ക് പട്ടിക സംബന്ധിച്ച് എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ അവ ആഗസ്റ്റ് 14-ന് ഉച്ചക്ക് 12.00 മണിക്ക് മുൻപായി transfer@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ചുനൽകേണ്ടതാണ്. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന പരാതികളും ആക്ഷേപങ്ങളും പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407152, ഇ-മെയിൽ : transfer@uoc.ac.in .
പി.എച്ച്.ഡി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം
കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിലെയും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും റിസർച്ച് ഗൈഡുമാർ, വകുപ്പ് തലവന്മാർ 2026 പി.എച്ച്.ഡി. പ്രവേശനത്തിനായി പ്രവേശന വിജ്ഞാപനത്തോടൊപ്പം സർവകലാശാലാ വെബ്സൈറ്റിൽ പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒഴിവുകൾ കോളേജ് / ഡിപ്പാർട്ടമെന്റ് പോർട്ടലിൽ ആഗസ്റ്റ് 14-നകം അപ്ലോഡ് ചെയ്യണം. വകുപ്പ് തലവന്മാർ അതത് കേന്ദ്രങ്ങളിലെ അംഗീകൃത റിസർച്ച് ഗൈഡുമാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അവസാന തീയതിക്ക് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളും ബന്ധപ്പെട്ട പരാതികളും പിന്നീട്ട് പരിഗണിക്കുന്നതല്ല.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
വിദൂര വിഭാഗത്തിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ആറാം സെമസ്റ്റർ ബി.എ., ബി.എസ് സി., ബി.എസ് സി. ഇൻ ആൾട്ടർനേറ്റ് പാറ്റേൺ, ബി.കോം., ബി.കോം. ഹോണേഴ്സ്, ബി.ബി.എ., ബി.എം.എം.സി., ബി.സി.എ., ബി.എസ്.ഡബ്ല്യൂ., ബി.ടി.എ., ബി.ടി.എച്ച്.എം., ബി.വി.സി., ബി.എച്ച്.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ (സി.യു.സി.ബി.സി.എസ്.എസ്. – യു.ജി. – 2017, 2018 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 08-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്, സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് കോഹിനൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ. ഹാൾടിക്കറ്റ് ആഗസ്റ്റ് 18-ന് ശേഷം സർവകലാശാലാ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് ( 2020 പ്രവേശനം ) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
രണ്ടാം സെമസ്റ്റർ എം.പി.എഡ്. ( 2021 പ്രവേശനം മുതൽ ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 18-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ് സി. ഫിസിക്സ് ( സി.ബി.സി.എസ്.എസ്. – 2023 പ്രവേശനം ) ഏപ്രിൽ 2026 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
