ഇടപാടുകാര്‍ ആശങ്കപ്പെടേണ്ട, അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നു
മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ഉയര്‍ന്ന വിശ്വാസ്യതയോടെ പ്രവര്‍ത്തി ക്കുന്ന സ്ഥാപനമായ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് ബാങ്കിനെതിരെയുള്ള പ്രചാരണങ്ങള്‍ അടി സ്ഥാനരഹിതവും അവാസ്തവുമാണെന്ന് ബാങ്ക് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയി ച്ചു.ബാങ്കിനെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ നടത്തുന്ന ആസൂതിതമായ ശ്രമമാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു. മുന്‍പും ഇത്തരത്തില്‍ ഉയര്‍ന്ന പരാതിയില്‍ സഹകരണവകുപ്പും കേരള ബാങ്കും ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ അന്വേഷണം നടത്തിയിരുന്നതാണ്. ഇടപാടുകാ ര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്നും എല്ലാ വിധ അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നതായും ഭരണസമിതി വ്യക്തമാക്കി.
അന്താരാഷ്ട്ര സഹകരണ സംഖ്യത്തിലുള്പ്പെട്ട ഈ ബാങ്ക്, ധനകാര്യ സേവനങ്ങള്‍ക്ക് പുറമെ വിവിധമേഖലകളില്‍ മാതൃകാപരമായ ക്ഷേപ്രവര്ത്തനങ്ങള് നടത്തി വരുന്നുണ്ട്. സഹകരണ ബാങ്കുകള്‍ ബഹുമുഖ സേവനകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര് ദേശപ്രകാരം നബാര്‍ഡ് സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് നാട്ടുചന്ത. ഇതിനായി സ്ഥലം വാങ്ങിയതും കെട്ടിടം നിര്‍മിച്ചതും സര്‍ക്കാരിന്റെയും പാലക്കാട് ജോയിന്റ് രജിസ്ട്രാ റുടെയും അനുമതികളോടെയും നിയമവ്യവസ്ഥകള്‍ പാലിച്ചുമാണ്. 9,14,48,000 രൂപ നബാര്‍ഡ് വായ്പ ലഭ്യമാക്കിയ ഈ പദ്ധതി സര്‍ക്കാരിന്റെ അംഗീകൃത ഏജന്‍സിയായ ദി കേരള സ്റ്റേറ്റ് എഞ്ചിനീ യറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ വിധേയമായി സുതാ ര്യമായാണ് നടപ്പിലാക്കിയത്. ബാങ്കിന്റെ ഫര്‍ണിഷിങ് റബ്കോ മുഖേനയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയത്. ഇപ്പോഴും കേടുപാടുകളില്ല.
സാമ്പത്തികമായി മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ 120 കോടിയോളം രൂപയുടെ സ്വര് ണപണയ വായ്പയുണ്ട്. 410 കോടി രൂപ നിക്ഷേപമുള്ള ജില്ലയിലെ ഏറ്റവുംവലിയ ബാങ്കാണിത്. 360 കോടിയോളം വായ്പയായി നല്‍കിയിട്ടുണ്ട്. ശരാശരി മൂന്ന് മുതല്‍ അഞ്ച് കോടി വരെയാണ് ബാങ്കിന്റെ പ്രതിവര്‍ഷ പ്രവര്‍ത്തനലാഭം. കേരളത്തിന് മാതൃകയായ വിവിധ പദ്ധതികള്‍ ഏറ്റെടുത്ത നട ത്തിയ ബാങ്കിന്റെ സേവനം 365 ദിവസം 24 മണിക്കൂറും ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കി വരു ന്നുണ്ടെന്നും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. ബാങ്കില്‍ കുഴപ്പങ്ങളുണ്ടെന്ന് പറയുന്നവര്‍ ക്ക് മുന്നില്‍ ഇവിടുത്തെ ഫയലുകളും രേഖകളും സംസാരിക്കും. സ്ഥാപനത്തിനെ തിരെ വ്യാജ വാര്‍ത്തകളും അപകീര്‍ത്തികരവുമായ പ്രചാരണങ്ങളും നടത്തുന്നവര്‍ക്കെതിരെ ഇതിനകം വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. മറുപടി ലഭിക്കുന്ന മുറയ്ക്ക് സിവിലായും ക്രിമിന ലായും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭരണസമിതി വ്യക്തമാക്കി.
മുന്‍ സി.പി.എം. പ്രവര്‍ത്തകരായ എസ്.സുദര്ശന്, ഹരിപ്രസാദ്, മുന്‍സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗമായ ഷഹന കല്ലടി എന്നിവരാണ് ബാങ്കിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യവുമാ യി മുഖ്യമന്ത്രി, സഹകരണ വകുപ്പ് മന്ത്രി,ജോ. രജിസ്ട്രാര്‍, സഹകരണ വിജിലന്‍സ് എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്‍കിയത് .ഇതില്‍ സഹകരണ വകുപ്പിന് ലഭിച്ച ഏഴ് പരാതികളാണ് അന്വേ ഷിച്ചു റിപ്പോര്‍ട്ട് നല്‍കുന്നതിന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് ആ രോപണങ്ങളെ തള്ളി ഭരണസമിതി രംഗത്ത് വന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് പ്രസിഡ ന്റ് പി.എന്‍ മോഹനന് മാസ്റ്റര്‍, സെക്രട്ടറി പി.സുധാദേവി, വൈസ് പ്രസിഡന്റ് റഷീദ് ബാബു, മുന്‍ സെക്രട്ടറിമാരായ എം.പുരുഷോത്തമന്, എസ്.അജയകുമാര്‍, സി.പി.എം. ലോക്കല്‍ സെക്ര ട്ടറി കെ.മന്‍സൂര്‍, കെ.സുരേന്ദ്രന്, എം.വിനോദ് കുമാര്‍, ബാങ്ക് ഭരണസമിതി അംഗങ്ങളായ പി. രാധാകൃഷ്ണന്, മീന പ്രകാശ്, ചീഫ് അക്കൗണ്ടന്റ് ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.
