മന്ത്രി കെ എ തുളസി ഉദ്ഘാടനം നിര്‍വഹിക്കും
പാലക്കാട്: സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ ഉദ്ഘാടനം കോട്ടമൈതാനത്ത് വ്യാഴാഴ്ച വൈകിട്ട് 5ന് മന്ത്രി കെ.എ തുളസി നിര്‍വഹിക്കും. രമേഷ് പിഷാരടി എം.എല്‍.എ അധ്യക്ഷനാകും. വി.കെ. ശ്രീകണ്ഠന് എം പി മുഖ്യാതിഥിയാകും.ജില്ലാ ഫെയര്‍ ഉത്രാടം നാള് വരെ പ്രവര്‍ത്തിക്കും. ഇതിനു പുറമേ ഓഗസ്റ്റ് 20 മുതല്‍ ഉത്രാടം വരെ എല്ലാ നിയോജകമണ്ഡലങ്ങളിലും മണ്ഡലതല ഫെയറുക ള്‍ ഉണ്ടാകും. എല്ലാ ജില്ലാ ഫെയറുകളിലും മില്‍മ, ഹോര്‍ട്ടി കോര്‍പ്പ് തുടങ്ങിയ സര്‍ക്കാര്‍ ഏജന് സികളുടെ സ്റ്റാളുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ റേഷന്‍ കാര്‍ഡിലൂടെ സബ്സിഡി നിരക്കില്‍ ലഭ്യമാക്കും. സപ്ലൈകോ റേഷന്‍കട വഴി എ.എ.വൈ. കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും തുണിസഞ്ചി ഉള്‍പ്പെടെ 16 ഇനം അവശ്യസാധനങ്ങള്‍ അടങ്ങുന്ന സൗജന്യ ഓണക്കിറ്റുകളും വിതരണം ചെയ്യുന്നു. ലാഭകരമായ വിലയില്‍ നാല് തരം കിറ്റുകളും വിപണി യില്‍ ഇറക്കിയിട്ടുണ്ട്. ഓണം ഗിഫ്റ്റ് കാര്‍ഡുകള്‍ സമ്മാനിക്കുന്നതിനൊപ്പം ഗിഫ്റ്റ് കാര്‍ഡ് റെഡീം ചെയ്യുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. 1000 രൂപയുടെ ഓരോ പര്‍ച്ചേസിനും ഒരു ഗിഫ്റ്റ് കൂപ്പണും നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാ നങ്ങളും ലഭിക്കും. 1500 രൂപയ്ക്ക് മുകളില്‍ സബ്സിഡിഇതര സാധനങ്ങള്‍ വാങ്ങുമ്പോള്‍ 100 രൂപയുടെ ബോണസ് കൂപ്പണ്‍, ശബരി, മറ്റ് ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കും പ്രത്യേക ഓഫറുകളും വന്‍ വിലക്കുറവും ഉപഭോക്താക്കള്‍ക്കായി സപ്ലൈകോ ലഭ്യമാക്കുന്നുണ്ട്.
എം.എല്‍.എമാരായ എ. പ്രഭാകരന്, കെ. പ്രേമന്, കെ. സുമേഷ് അച്യുതന് എന്നിവര്‍ മുഖ്യപ്രഭാഷ ണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു ആദ്യവില്പനയും, പാലക്കാട് നഗരസ ഭാ ചെയര്‍പേഴ്സണ്‍ പി. സ്മിതേഷ് ആദ്യ സമൃദ്ധികിറ്റ് വില്പനയും നടത്തും. ജില്ലാ കലക്ടര്‍ കെ. സുധീര്‍, വാര്‍ഡ് കൗണ്‍സിലര്‍ പ്രദീപ, സപ്ലൈകോ റീജിയണല്‍ മാനേജര്‍ ജി. സുമ, ജില്ലാ സപ്ലൈ ഓഫീസര്‍ എ എസ് ബീന, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
