മണ്ണാര്‍ക്കാട്: ഓണക്കാലത്ത് ഗാര്‍ഹിക പാചകവാതക വിതരണത്തിനുള്ള കാത്തിരിപ്പ് കാലയള വ് കുറയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ളൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയ്ക്ക് കത്തയ ച്ചു.
നിലവില്‍, ഗാര്‍ഹിക ഇന്ധനം ബുക്കിംഗിനുള്ള കാത്തിരിപ്പ് കാലയളവ് നഗരപ്രദേശത്ത് 25 ദിവ സവും ഗ്രാമങ്ങളില്‍ 45 ദിവസവുമാണ്. ഓണക്കാലത്ത് അധിക ആവശ്യകതയുള്ളതിനാല്‍, ഈ സമയവ്യത്യാസം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും. അതിനാല്‍, എല്‍.പി.ജി. ക്ഷാമം ഒഴിവാക്കാന്‍, സംസ്ഥാനത്ത് ഗ്യാസ് റീഫില്‍ ബുക്കിംഗിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങ ള്‍ ഉടനടി പിന്‍വലിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.
സാധാരണ ഉപയോഗ പരിധിക്കപ്പുറം എല്‍.പി.ജി. ലഭ്യത ഏറ്റവും ആവശ്യമുള്ള ഉത്സവ സീസണി ല്‍ വീടുകളില്‍ ശരാശരി ഉപഭോഗത്തേക്കാള്‍ കൂടുതല്‍ പാചക വാതകം ആവശ്യമാണ്. വിനോദ സഞ്ചാരികള്‍ മാത്രമല്ല, പ്രിയപ്പെട്ടവര്‍ക്കൊപ്പം ഉത്സവകാലം ചെലവഴിക്കാന്‍ ദൂരെ നിന്നുപോലും എത്തുന്ന വേളയാണിതെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
