എടത്തനാട്ടുകര: ചിരട്ടക്കുളം മരാട്ടുകാവ് ഭദ്രകാളി ക്ഷേത്രവളപ്പില്‍ കൃഷി ചെയ്ത പച്ചക്കറികള്‍ എടത്തനാട്ടുകര ടി.എ.എം.യു.പി. സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് നല്കി ക്ഷേത്രസംരക്ഷണ സമിതി മാതൃകയായി.വിവിധ ഇനം പച്ചക്കറികള്‍ ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികളായ പി. ജയശങ്കരന്‍ മാസ്റ്റര്‍, പി. വാസുദേവന്‍, മേല്‍ശാന്തി രമേശ് എമ്പ്രാന്തിരി എന്നിവരില്‍നിന്ന് സ്കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റി അംഗങ്ങളായ കെ.ടി ജഫീറിന്റെയും കെ. ജാസിറയുടെയും നേതൃ ത്വത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഏറ്റുവാങ്ങി.
എടത്തനാട്ടുകരയിലെ കാവ് സങ്കല്‍പ്പത്തിലുള്ള ഏക ക്ഷേത്രവും രണ്ട് നൂറ്റാണ്ടിലേറെ പഴക്ക മുള്ളതുമായ മരാട്ടുകാവ് ക്ഷേത്രത്തിന്റെ പാരിസ്ഥിതിക പ്രത്യേകതകള്‍ സംരക്ഷിച്ചാണ് ക്ഷേ ത്രസംരക്ഷണ സമിതി പച്ചക്കറി കൃഷി നടത്തിയത്. കുമ്പളം, മത്തന്‍, ചുരക്ക, പയര്‍, വെണ്ട, വഴുതന, വാഴ എന്നിവയാണ് കൃഷി ചെയ്തത്. ഒന്നേമുക്കാല്‍ ഏക്കറോളം വിസ്തൃതിയുള്ള ക്ഷേത്ര വളപ്പില്‍ കാവിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്ത സ്ഥലങ്ങളിലാണ് കൃഷിയൊരുക്കിയത്. കൃഷി ചെയ്ത പച്ചക്കറികള്‍ സമൃദ്ധമായി വിളഞ്ഞിട്ടുമുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട പാരിസ്ഥിതികവും സാമൂഹികവുമായ ഉത്തരവാദിത്തം ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര് ത്തനത്തിന്റെ ഭാഗമായാണ് പച്ചക്കറികള്‍ വിദ്യാലയത്തിന് കൈമാറിയതെന്ന് ക്ഷേത്രസംരക്ഷ ണ സമിതി അറിയിച്ചു.
ക്ഷേത്രവളപ്പില്‍ നടന്ന ചടങ്ങില്‍ അധ്യാപകരായ കെ. ജുനൈദ്, വി.പി സനല്‍കുമാര്‍, പി.എം ഫായിസ ബിബി, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രകൃതിയുടെ സന്തുലിതാവസ്ഥയും ജൈവവൈവിധ്യവും നിലനിര്‍ത്തുന്നതില്‍ കാവുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും സമിതി ഭാരവാഹികള്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു.ക്ഷേത്രവളപ്പിലെ കൃഷി, പ്രകൃതിസംരക്ഷണം, കുട്ടി കളുടെ പോഷകാഹാരം എന്നിവയെ ഒരുമിപ്പിച്ചുള്ള ക്ഷേത്രസംരക്ഷണ സമിതിയുടെ പ്രവര്ത്ത നം സമൂഹത്തിന് മാതൃകയാണെന്ന് പ്രധാനാധ്യാപകന് ടി.പി. സഷീര്‍ പറഞ്ഞു.
