മണ്ണാര്‍ക്കാട്: കര്‍ക്കടക വാവുബലി തര്‍പ്പണത്തിന് വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലു ള്ള തര്‍പ്പണ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ – ദേവസ്വം മന്ത്രി കെ. മുരളീധരന് അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ആരംഭിക്കുന്ന ബലിതര്‍പ്പണത്തിനായി എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പരമാവധി സൗകര്യം ഭക്തര്‍ക്ക് ഒരുക്കുകയാണ് സര്‍ക്കാരി ന്റെ ലക്ഷ്യം. ഇതിനായി ജൂണില്‍ തന്നെ മന്ത്രിതല അവലോകന യോഗം ചേര്‍ന്നിരുന്നു. മതി യായ സൗകര്യങ്ങളില്ലാത്ത കാരണം കൊല്ലം തിരുമുല്ലാവാരത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ പാളി ച്ചകള് ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ തിരുവല്ലത്ത് രണ്ടാഴ്ച മുമ്പ് മന്ത്രി കെ. മുരളീധരന് നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.
വിവിധ ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം, വര് ക്കല ജനാര്‍ദ്ദന സ്വാമിക്ഷേത്രം, തിരുമുല്ലാവാരം മഹാവിഷ്ണു ക്ഷേത്രം, ആലുവ ശിവക്ഷേത്രം, കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം, പമ്പ, എരുമേലി, കായംകുളം പുതിയിടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, കട്ടച്ചിറ ചെറുമണ്‍ മഹാവിഷ്ണു ക്ഷേത്രം, പാമ്പാ കുട ദേവസ്വം തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം തുടങ്ങിയ പ്രധാന തര്‍പ്പണ കേന്ദ്രങ്ങളിലെല്ലാം വിപുലമായ ക്രമീകരണങ്ങളാണ് ദേവസ്വം ബോര്‍ഡുകള്‍ വിവിധ വകുപ്പുകളുടെ സഹകരണ ത്തോടെ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
