എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളിലെ ഈവര്‍ഷത്തെ ശാസ്ത്രോത്സവം ‘ലിറ്റില്‍ സയന്റിസ്റ്റ് 2കെ26’ സമാപിച്ചു.ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളാണ് ഇതിന്റെ ഭാഗമാ യി നടന്നത്. പോട്ടറി പെയിന്റിംഗ്, ഫാബ്രിക് പെയിന്റിങ്, ചിത്ര ത്തുന്നല്, വൈദ്യുത വയറിംഗ്, എംബ്രോയ്ഡറി, ശാസ്ത്ര പരീക്ഷണങ്ങള്‍ തുടങ്ങി ഇരുപതോളം ഇനങ്ങളിലാണ് തത്സമയ മത്സരം നടന്നത്.
ശാസ്ത്രോത്സവം പ്രധാന അധ്യാപകന് പി.യൂസഫ് ഉദ്ഘാടനം ചെയ്തു.എ ഗ്രേഡോടെ ഒന്നാം സ്ഥാ നം നേടിയ കുട്ടികള്‍ക്ക് ഓണാവധിക്കാലത്ത് സ്കൂ ള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് അംഗങ്ങളുടെ കൂടി സഹാ യത്തോടെ പരിശീലനം നല്കി സബ്ജില്ലാ തല മത്സരങ്ങളില്‍ പങ്കെടുപ്പിക്കുമെന്ന് അദ്ദേഹം അറി യിച്ചു. സീനിയര്‍ അസിസ്റ്റന്റ് കെ.ബിന്ദു അധ്യക്ഷയായി.പി.ജിതേഷ്, അമീര്‍ബാബു, സൗമ്യ, ഭാഗ്യ ലക്ഷ്മി, സുജിത് എന്നിവര്‍ സംസാരിച്ചു.
