എടത്തനാട്ടുകര: വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ബോധവല്‍ക്കരണം നല്‍കുന്നതിന്റെ ഭാഗമായി എടത്തനാട്ടുകര ഗവ ഓറിയന്റല്‍ ഹൈ സ്കൂളില്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിന് കീഴില്‍ സൈബര്‍ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു.ഒ.ടി.പി തട്ടിപ്പ്, ഡിജിറ്റല്‍ അറസ്റ്റ്, വ്യാജ ലിങ്കുകള്‍, സോഷ്യല്‍ മീഡിയ സുരക്ഷ എന്നീ വിഷയങ്ങളെ ക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിച്ചു.പി.ടി.എ. പ്രസിഡന്റ് അഹമ്മദ് സുബൈര്‍ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകന് കെ.എ. അബ്ദുമനാഫ് അധ്യക്ഷനായി.ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ഥികളായ കെ. റിഷ ഫാത്തിമ, എം.പി നിവന്യ, എ.നിവേദിത, സി.റഷ, പി.നദീം, റബീഹ, സി.പി ഹനീന്, വി.ടി മുഹമ്മദ് യാസീന്‍, സി.പി അബ്ദുല്‍ വാജിദ് എന്നിവര്‍ ക്ലാസെടുത്തു. വിദ്യാര്‍ഥികള്‍ സൈബര്‍ സുരക്ഷ പ്രതിജ്ഞയും എടുത്തു.
