പാലക്കാട്: യൂണിഫോം ഇല്ലാത്തതിനാല്‍ അട്ടപ്പാടി മേഖലയിലെ പട്ടികവര്‍ഗ വിഭാഗത്തിലുള്ള കുട്ടികളുടെ പഠനം ഇനി മുടങ്ങില്ല.മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ ഇടപെടലാണ് കട്ടികള്‍ക്ക് തുണയായത്.
അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലെ പട്ടികവര്‍ഗ വിഭാഗത്തിലുള്ള സ്കൂള്‍ കുട്ടികള്‍ ക്ക് ലഭിച്ച സൗജന്യ സ്കൂള്‍ യൂണിഫോമിന്റെ തയ്യല്‍കൂലി നല്കാന് രക്ഷാകര്ത്താര്ക്കള്ക്ക് കഴിയാത്തതു കാരണമാണ് കുട്ടികളുടെ പഠനം മുടങ്ങിയത്. രക്ഷാകര്‍ത്താക്കള്‍ക്ക് തൊഴിലുറപ്പ് വേതനം ലഭിക്കാത്തതു കാരണം തയ്യല്‍കൂലി നല്കാന് കഴിഞ്ഞില്ല.പത്രവാര്‍ത്തയുടെ അടി സ്ഥാനത്തില്‍ സ്വമേധയാ കേസെടുത്ത കമ്മീഷന് അടിയന്തരമായി വേതനം നല്കാന് പാലക്കാ ട് ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.28,670 കുടുംബങ്ങളാണ് വേതനത്തിനായി കാത്തി രുന്നത്. ജൂലൈ 20-ന് കമ്മീഷന് പാലക്കാട് നടത്തിയ സിറ്റിംഗില്‍ ജില്ലാ കലക്ടറുടെ പ്രതിനിധിയും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറും പഞ്ചായത്ത് സെക്രട്ടറിമാരും ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷം തൊഴില്‍ ചെയ്ത 832 പട്ടികവര്‍ഗ ഗുണ ഭോക്താക്കള്‍ക്ക് നല്‍കാനുണ്ടായിരുന്ന 55,44,466 രൂപ ഇക്കഴിഞ്ഞ ജൂണ്‍ 24-ന് കൈമാറിയതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു.അഗളി, പുതൂര്‍ ഗ്രാമപഞ്ചായത്തുകളും തൊഴിലുറപ്പ് വേതന കുടിശിക പൂര്‍ണമായി നല്‍കിയതായി പഞ്ചായത്ത് സെക്രട്ടറിമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു. യൂണിഫോം തുന്നാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുട്ടികളുടെ വിവരശേഖരണം പ്രമോട്ട ര്മാര് വഴി യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പട്ടികവര്‍ഗ വികസന വകുപ്പ് മുഖേന പ്രത്യേക പദ്ധതിയായി ഇത് ഏറ്റെടുക്കാന്‍ പ്രോജക്റ്റ് ഓഫിസര്‍ക്ക് ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍ കത്ത് നല്‍കിയിട്ടുണ്ട്.കുട്ടികള്‍ സ്കൂളില്‍ പോകുന്നത് ഉറപ്പുവരുത്താന്‍ പ്രമോട്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭാവിയില്‍ പട്ടികവര്‍ഗ വിഭാഗത്തിലുള്ള കുട്ടികള്‍ സ്കൂളില്‍ പോകാത്ത സാഹചര്യം ഉണ്ടാകരുതെന്ന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് കര്‍ശന നിര്‍ദ്ദേശം നല്കി. അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ എല്ലാ പട്ടികവര്‍ഗ വിദ്യാര്‍ഥികളും സ്കൂളില്‍ പോകുന്നതായി ഉറപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങ ളുടെയും ഐ.ടി.ഡി.പിയുടെയും ഏകോപനം ഉണ്ടാകണമെന്നും ഉത്തരവില്‍ പറഞ്ഞു.
