മണ്ണാര്‍ക്കാട്: താലൂക്കിലെ മലയോരമേഖലയില്‍ വന്യജീവി ആക്രമണവും കൃഷിനാശവും രൂക്ഷ മാകുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ ഗ്രസ് നേ താക്കള്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസറെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശിയുടെ നേതൃത്വത്തിലാണ് നിയോജക മണ്ഡലം ഭാരവാഹികള്‍ ഡി.എഫ്.ഒയുമായി ചര്‍ച്ച നടത്തിയത്.
വനാതിര്‍ത്തിയില്‍ ഫെന്‍സിങ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും നിലവിലുള്ള ഫെന്സിങ്ങു കളുടെ അറ്റകുറ്റപണി കാര്യക്ഷമമാക്കുണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ നിന്നും തെയ്യക്കുണ്ട് ഭാഗത്തേക്ക് അഞ്ച് കിലോമീറ്ററില്‍ ഉടന്‍ ഫെസിങ് പൂര്‍ത്തിയാക്കും.പ്രവൃത്തികള്‍ ബാക്കി നില്ക്കുന്ന ഭാഗങ്ങളില്‍ തുകലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കുമെന്നും ഡി.എഫ്.ഒ. അറിയിച്ചു.പ്രതിരോധ വേലിയുടെ പരിപാലനത്തിനായി കോട്ടോപ്പാടം പഞ്ചായത്തില്‍ നിന്നും ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണസമിതിയു ടെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. വനത്തോട് ചേര്‍ന്നുള്ള റോഡുകളില്‍ ഇരുവശ ത്തുമുള്ള അടിക്കാടുകള്‍ വെട്ടിത്തെളിക്കാത്തതിനാല്‍ റോഡരുകില്‍ വന്യമൃഗസാന്നിധ്യം തിരിച്ചറിയാന്‍ പെട്ടെന്ന് കഴിയാത്ത സാഹചര്യവും അപകടാവസ്ഥയും ഡി.എഫ്.ഒയുടെ ശ്രദ്ധ യില്‍പ്പെടുത്തി. കോട്ടോപ്പാടം, അലനല്ലൂര്‍, തെങ്കര പഞ്ചായത്തുകളില്‍ ഇത്തരം സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും സംഘം അറിയിച്ചു.
വനത്തിനുള്ളിലെ ഉന്നതികളില്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും വന്യജീവികള്‍ മൂലം കൃഷി നാശമുണ്ടായ കര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും സംഘം ആവശ്യപ്പെട്ടു. കൃഷിനാശം നേരിട്ടവരുടെ പരാതികള്‍ പരിഹരിക്കുന്നതിന് അദാലത്ത് നടത്തി വേഗത്തില്‍ നഷ്ടപരിഹാരം അനുവദിക്കുമെന്നും, ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് നടപടിയെടുക്കാമെന്നും ഡി.എഫ്.ഒ. ഉറപ്പുനല്‍കിയതായി നേതാക്കള്‍ പറഞ്ഞു. മണ്ഡലത്തിലെ വന്യമൃഗശല്ല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിച്ച് വനംവകുപ്പ് മന്ത്രിയുടെ മുന്‍പാകെ അവതരിപ്പിച്ച് ആവശ്യമായ പരിഹാരം ഉറപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നസീര്‍ ബാബു മാസ്റ്റര്‍, കോട്ടോപ്പാടം മണ്ഡലം പ്രസിഡന്റ് ഷാനിര്‍ മണലടി, തെങ്കര മണ്ഡലം പ്രസിഡന്റ് ഹാരിസ് തത്തേങ്ങലം, കുമരംപുത്തൂര്‍ മണ്ഡലം പ്രസിഡന്റ് ആഷിക് വറോടന്‍, നിയോജകമണ്ഡലം ഭാരവാഹികളായ ഷാനിര്‍ ബാബു, എം.കെ ഹാരിസ്, കെ.എസ്.യു. മണ്ഡലം പ്രസിഡന്റ് സുജിത് മഞ്ചാടിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
