കുമരംപുത്തൂര്‍: പൊതുപരീക്ഷയില്‍ ഉന്നതവിജയം നേടിയവരെയും, സ്കോളര്‍ഷിപ് ജേതാക്ക ളെയും അനുമോദിക്കാനായി കുമരംപുത്തൂര്‍ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിജയോത്സവം 2026 കെ.പ്രേംകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
കുമരംപുത്തൂര്‍ സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ സംഘം പ്രസിഡന്റ് പി.എം ഉമാ ദേവി അധ്യക്ഷയായി. സൊസൈറ്റിയിലെ അംഗങ്ങളുടെയും ഇടപാടുകാരുടെയും മക്കളില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് നേടിയവരേയും, എല്‍.എസ്.എസ്., യു.എസ്.എസ്. ജേതാക്കളെയുമാണ് അനുമോദിച്ചത്.
സെക്രട്ടറി പി.ഗോപാലകൃഷ്ണന്, കുമരംപുത്തൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ അബ്ദുല്‍ അസീസ്, സംഘത്തിന്റെ ആദ്യകാല പ്രസിഡന്റ് വി.എം ഗോപാലകൃഷ്ണന് മാസ്റ്റര്‍, ബാങ്ക് ഡയറ ക്ടര്‍ പി.എം ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
