മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളജ് ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കര്‍ക്കടക ഫെസ്റ്റ് ശ്രദ്ധേയമായി. കര്‍ക്കടക മാസത്തിന്റെ സാംസ്കാരികവും പാരമ്പര്യവുമായ സവിശേഷതകള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക, ആരോഗ്യകരമായ ജീവിതശൈലിയോ ടുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. പി.എം ജാസ്മിന് ഉദ്ഘാടനം ചെയ്തു. ബോട്ടണി വിഭാഗം മേധാവി എം.കെ നസീമ, എ.എ മുഹ്സിന എന്നിവര്‍ നേതൃത്വം നല്കി. പത്തില പ്രദര്‍ശനം, നാടന്‍ പലഹാരമേള, ഔഷധ കഞ്ഞി വിതരണം എന്നിവയുണ്ടായി.
