പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനിലൂടെ കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ദമ്പതികളെ റെയില്‍വേ പൊലിസ് അറസ്റ്റ് ചെയ്തു. ബീഹാര്‍ സ്വദേ ശികളായ സബീന (37), ശംസര് അലി (55) എന്നിവരാണ് പിടിയിലായത്.

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പൊലിസും ആര്.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ധന്‍ബാദ് എക്സ്പ്രസിലെത്തിയ സബീന പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. യുവതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഭര്‍ത്താവ് ശംസര് അലിയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. പത്ത് വര്‍ഷത്തോളമായി കേരള ത്തിലുള്ള ഈ ദമ്പതികള്‍ എറണാകുളത്ത് ജോലി ചെയ്തുവരികയായിരുന്നു. താന്‍ ബീഹാറില്‍ നിന്നുമെത്തിക്കുന്ന കഞ്ചാവ് ഭര്‍ത്താവാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍പ്പന നട ത്തുന്നതെന്ന് സബീന പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് വെച്ച് ശംസര് അലിയെ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് എന്‍.ഡി.പി.എസ്. കേസെടുത്ത് തുടര്‍നടപടികള്‍ ആരംഭിച്ചു. കോട തിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. റെയില്‍ പൊലിസ് ഇന്‍സ്പെക്ടര്‍ കെ.ജെ പ്രവീണിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. സുബൈദ, ആര്.പി.എഫ്. എസ്.ഐ. അപര്‍ണ, എ.എസ്.ഐ. സജി അഗസ്റ്റിന്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ രജിഷ് മോഹന്‍ദാസ്, സിവില്‍ പൊലിസ് ഓഫിസര്‍ സന്ദീപ്, ആര്.പി.എഫ്. കോണ്‍സ്റ്റബിള്‍ ശരണ്യ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. പ്രതികള്‍ക്ക് മാഫിയ ബന്ധമുണ്ടോയെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പൊലിസ് അന്വേഷിച്ച് വരികയാണ്.
ഓണത്തോടനുബന്ധിച്ച് റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് ലഹരിക്കടത്ത് തടയുന്നതിനായി പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതായും എസ്.ഐ. കെ.ജെ പ്രവീണ്‍ അറിയിച്ചു.
