മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ക്യാംപസുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി എക്സൈസ് വകുപ്പ് വിമുക്തി മിഷന് കീഴില്‍ നടപ്പിലാക്കുന്ന ശ്രദ്ധ നേര്‍ക്കൂ ട്ടം സമിതി മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിലും നിലവില്‍വന്നു.
കോളജിലെ ആന്റി നര്‍ക്കോട്ടിക് സെല്‍, എന്‍.എസ്.എസ്. യൂണിറ്റുകള്‍, എക്സൈസ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ, ലഹരിപ്രതിരോധ സമിതി രൂപീകരണയോ ഗവും ബോധവല്‍ക്കരണ ക്ലാസും പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ.പി.എം ജാസ്മിന് ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ കെ.ഷെരീഫ് അധ്യക്ഷനായി. പാലക്കാട് എക്സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ ടി.എന്‍ സുധീര്‍ മുഖ്യപ്രഭാഷണം നടത്തി. ലഹരി വസ്തുക്കളുടെ ദൂഷ്യഫല ങ്ങളെ കുറിച്ച് വിശദീകരിച്ച അദ്ദേഹം സമൂഹത്തില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണം വ്യാപിപ്പിക്കാന്‍ ഓരോ വിദ്യാര്‍ഥിയും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍മാര്‍, എന്‍.സി.സി. ഓഫി സര്മാര്, ആന്റി നര്‍ക്കോട്ടിക് സെല്‍ കോര്‍ഡിനേറ്റര്‍, എന്‍.സി.എസ്. വളണ്ടിയര്‍മാര്‍ എന്നിവരാ ണ് ശ്രദ്ധ നേര്‍ക്കൂട്ടം സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.കോളജിലെ അംബ്ദേകര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.അനൂപ്, എക്സൈസ് ഇന്‍സ്പെക്ടര്‍ യു.കുഞ്ഞാലന്‍കുട്ടി, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ എം.പി വിനോദ്, പ്രിവന്റീവ് ഓഫിസര്‍മാരായ എ.കെ അരുണ്‍, ആര്.ഉദയന്‍, സിവില്‍ എക്സൈസ് ഓഫിസര്‍ ടി.വിഷ്ണു, കോളജ് ആന്റി നര്‍ക്കോട്ടിക് സെല്‍ കോര്‍ഡിനേറ്റര്‍ എ.അബ്ദുല്‍ മുനീര്‍, വളണ്ടിയര്‍ സെക്രട്ടറി അനീന തുടങ്ങിയവര്‍ സംസാരിച്ചു.
