മണ്ണാര്‍ക്കാട്: ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചെന്ന കേസില്‍ ഭര്‍ത്താവിനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റുചെയ്തു.തെങ്കര മണലടി പറശ്ശേരി തിയ്യത്തുവളപ്പില് മുഹമ്മദ് അഷ്റഫ് (50) ആണ് അറസ്റ്റിലായത്. നെല്ലിക്കുന്നിലെ വാടക വീട്ടില്‍ വെച്ച് ശനിയാഴ്ച രാത്രി 10.0നാണ് കേസിനാസ്പദമായ സംഭവം. കുടുംബവഴക്കിനിടെ, പ്രതി ബെഡിനടിയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന മടവാള് ഉപയോഗിച്ച് ഭാര്യ റഷീദയെ വെട്ടാന്‍ നടത്തിയ ശ്രമം തടയുന്നതിനിടെ കൈക്ക് പരിക്കേറ്റെന്നാണ് കേസ്.
