പാലക്കാട് : ഏകദൈവ വിശ്വാസമാണ് ഇസ്ലാമിന്റെ അടിത്തറയെന്നും, വിശ്വാസ വ്യതിചലന ങ്ങള് ഉണ്ടാകുമ്പോഴാണ് സമൂഹത്തില്‍ ഭിന്നിപ്പ് രൂപപ്പെടുന്നതെന്നും വിസ്ഡം യൂത്ത് പാലക്കാട് ജില്ലാ സമിതി മുണ്ടൂര്‍ ഇബ്നു തൈമിയ ഖുര്‍ആന്‍ അക്കാദമിയില്‍ നടന്ന ലെസ്സണ്‍സ് ദാഅവാ ക്യാംപ് അഭിപ്രായപ്പെട്ടു.അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളില്‍ ഖുര്‍ആനിലേക്കും, പ്രവാചക അധ്യാപനങ്ങളിലേക്കും മടങ്ങിയാല്‍. സാമൂഹിക ഐക്യം രൂപപ്പെടുത്താന്‍ സാധിക്കുമെന്നും ദഅവാ ക്യാംപ് അഭിപ്രായപെട്ടു.
ക്യാംപില്‍ ജില്ലയിലെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കി, വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി നൗഫല്‍ കളത്തിങ്ങള്‍ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ് സുബൈര്‍ സലഫി അധ്യ ക്ഷനായി. അന്‍വര്‍ അബൂബക്കര്‍, മൂസ സ്വലാഹി, സലാഹുദ്ധീന്‍ ഇബ്നു സലീം എന്നിവര്‍ വിവി ധ സെഷനുകളില്‍ മുഖ്യ പ്രഭാഷണം നടത്തി , സെക്രട്ടറി ഉണ്ണീന്‍ ബാപ്പു, അബ്ദുല്‍ വഹാബ്, സുധീ ര്‍ മേച്ചേരി,സലാം പാലക്കാട്,സനാ ബുല്ലാഹ്, അനസ്, മഹറൂഫ്, ഫുആദ് എന്നിവര്‍ നേതൃത്വം നല്കി.
