കോട്ടോപ്പാടം: വിദ്യാര്‍ഥികളുടെ പഠനമികവും സര്‍ഗാത്മകമായ കഴിവുകളും മെച്ചപ്പെടുത്തു ന്നതിനും, യു.എസ്.എസ്. പരീക്ഷയ്ക്കുള്ള മികച്ച തയാറെടുപ്പിനുമായി തിരുവിഴാംകുന്ന് സി. പി.എ.യു.പി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരിശീലന പരിപാടി തുടങ്ങി. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ സി.പി ഷിഹാബുദ്ദീന് മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷനായി.
പരിശീലനത്തിന്റെ ഭാഗമായിവിദ്യാര്ഥികള്ക്ക് വിഷയാധിഷ്ഠിത പരിശീലനം, പരീക്ഷമാതൃക പരിചയപ്പെടുത്തല്‍, മാതൃകാപരീക്ഷകള്‍, പഠനത്തിലെ സംശയ നിവാരണം എന്നിവ ഉള്‍പ്പെടു ത്തിയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറി യിച്ചു. വിദ്യാര്‍ഥികളുടെ പഠനപുരോഗതിയില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്ക്, വീട്ടിലെ പഠനാന്തരീ ക്ഷം, പരീക്ഷ തയാറെടുപ്പിനുള്ള ആവശ്യമായ പിന്തുണ എന്നിവ സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസും നല്കി.
കരീം മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. പ്രധാന അധ്യാപകന് ടി.എസ് ശ്രീവത്സന്‍, സ്റ്റാഫ് സെക്രട്ടറി റൈഹാനത്ത് ടീച്ചര്‍, എസ്.ആര്.ജി. കണ്‍വീനര്‍ ബിന്ദു ടീച്ചര്‍, ഹാരിസ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
