മണ്ണാര്‍ക്കാട്: ആഗസ്റ്റ് 12-ന് പുലര്‍ച്ചെ 2 മണി മുതല്‍ കേരളത്തിലെ 13 പ്രത്യേക ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് ട്രാഫിക് ഡിമാന്‍ഡ് അനുസരിച്ച് കര്‍ക്കിടകവാവ് സ്പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കും. ഇതിന് പുറമെ കെ.എസ്.ആര്.ടി.സിയുടെ വിവിധ യൂണിറ്റുകളില്‍ നിന്നും യാത്ര ക്കാരുടെ ആവശ്യകതയ്ക്കനുസരിച്ച് അധിക സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്.
ഗതാഗത വകുപ്പ് മന്ത്രിയുടെയും ദേവസ്വം വകുപ്പ് മന്ത്രിയുടെയും സാന്നിധ്യത്തില്‍ നടന്ന വിവി ധ യോഗങ്ങളിലെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ക്കിടകവാവ് ബലിതര്പ്പണത്തോടനു ബന്ധിച്ച് കെ.എസ്.ആര്.ടി.സി. കൃത്യമായ മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ ബസുകള്‍ പൂള് ചെയ്താണ് ഈ വര്‍ഷത്തെ ക്രമീകരണങ്ങള്‍. കഴിഞ്ഞ വര്‍ഷം അധിക സര്‍വീസുകള്‍ക്കായി 62 ബസുകള്‍ പൂള് ചെയ്തിരുന്നെങ്കില്‍, ഈ വര്‍ഷം ഏകദേശം 100 ബസുകള്‍ അധികമായി പൂള് ചെയ്ത് സര്‍വീസുകള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്.
യാത്രക്കാരുടെ തിരക്കും ട്രാഫിക് ഡിമാന്‍ഡും കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ സ്ഥലങ്ങ ളിലേക്ക് യഥാസമയം സ്പെഷ്യല്‍ സര്‍വീസുകള്‍ അയക്കുന്നതിനായി ഓരോ പ്രത്യേക കേന്ദ്ര ത്തിലും സ്പെഷ്യല്‍ സ്ക്വാഡ് ഉദ്യോഗസ്ഥരെയും ഓഫിസര്‍മാരെയും പ്രത്യേകം ചുമതലപ്പെടു ത്തി മുന്‍കൂട്ടി നിയോഗിച്ചിട്ടുള്ളതായി കെ.എസ്.ആര്.ടി.സി. സി.എം.ഡി. അറിയിച്ചു.
തിരുവല്ലം, വര്‍ക്കല, ശംഖുമുഖം, വേളി, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം, ചേറ്റമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുമുല്ലവാരം (കൊല്ലം), ആലുവ, തിരുനാവായ, തിരുനെല്ലി ക്ഷേത്രം, തുടങ്ങിയ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ കൂടുതല്‍ അധിക സ്പെഷ്യല്‍ ബസുകള്‍ പ്രത്യേ കം ക്രമീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കു ന്നതിനും ആവശ്യമായ സ്ഥലങ്ങളിലേക്ക് ബസുകള്‍ പുനഃക്രമീകരിച്ച് അയയ്ക്കുന്നതിനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
