കോട്ടോപ്പാടം: വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കു ന്നതിനും കൂടാതെ സ്വതന്ത്രമായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുമായി ഭീമനാട് ഗവ.യു.പി. സ്കൂളില്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ ‘പ്രതീക്ഷ’യെന്ന പേരില്‍ പുതിയ പദ്ധതിയാരം ഭിച്ചു. ഇതിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്ക് അഭിപ്രായങ്ങളും ക്രിയാത്മകമായ നിര്‍ദേശങ്ങളും സമര്‍പ്പിക്കുന്നതിനായി പ്രത്യേകം പെട്ടിയും സ്ഥാപിച്ചു.
സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് അബ്ദുള്‍ സലാം, പി.ടി.എ. പ്രസിഡന്റ് ഷമീര്‍ കുരി ക്കള്‍, മാതൃസമതി പ്രസിഡന്റ് ജുമൈല, വൈസ് പ്രസിഡന്റ് സുചിത്ര എന്നിവരെത്തിയാണ് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള പ്രത്യേക പെട്ടി സ്കൂള്‍ അധികൃതര്‍ക്ക് കൈമാറിയത്. പ്രധാന അധ്യാപകന് മുഹമ്മദാലി ചാലിയന്‍, സീനിയര്‍ അസിസ്റ്റന്റ് ഷൈല, സ്റ്റാഫ് സെക്രട്ടറി കെ.സി അഷ്റഫ്, എസ്.ആര്.ജി. കണ്‍വീനര്‍ ഉമ്മുസല്‍മ ടീച്ചര്‍ എന്നിവര്‍ ചേര്‍ന്ന് പെട്ടി ഏറ്റു വാങ്ങി. ഇതിലുടെ ലഭിക്കുന്ന പരാതികളും നിര്‍ദേശങ്ങളും നിശ്ചിത ഇടവേളകളില്‍ പരിശോ ധിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് പ്രധാന അധ്യാപകന് മുഹമ്മദാലി ചാലിയന്‍ പറഞ്ഞു. മറുപടി ആവശ്യമായവയ്ക്ക് രക്ഷിതാക്കള്‍ പേര്,വിലാസം എന്നിവ വ്യക്തമായി രേഖപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു.വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഫലപ്രദവും ജനകീയവുമാക്കുന്നതിന് രക്ഷിതാക്കളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
രക്ഷിതാക്കളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിലൂടെ കുട്ടികളുടെ മികച്ച പഠനാന്തരീ ക്ഷവും വിദ്യാലയത്തിന്റെ മികവും ഉറപ്പാക്കുകയാണ് ലക്ഷ്യം. ജനകീയവും പങ്കാളിത്തപരവു മായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തിന്റെ പുരോഗതിയിലേക്കുള്ള സ്നേഹപൂര്‍വമായ ഇടപെടലായി പുതിയ പദ്ധതി മാറുമെന്ന പ്രതീക്ഷയിലാണ് സ്കൂള്‍ അധികൃതര്‍.
