മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് യൂണിറ്റ് വ്യാപാരി ദിനം സമുചിതമായി ആഘോഷിച്ചു. യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് എന്‍.ആര് സുരേഷ് വ്യാപാരിദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങി ല്‍ മണ്ണാര്‍ക്കാട് പെയിന്‍ ആന്‍ഡ് പാലിയേറ്റീവിനുള്ള ധനസഹായ വിതരണവും, വനിതാവിങ്ങി ന്റെ നേതൃത്വത്തിലുള്ള പഠന സ്കോളര്‍ഷിപ് വിതരണവും നടന്നു. ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്കായുള്ള കാരുണ്യം ബോക്സ് വ്യാപാരസ്ഥാപനങ്ങളില്‍ സ്ഥാപിച്ചു. യൂണിറ്റ് ജനറല്‍ സെ ക്രട്ടറി ഷമീര്‍ യൂണിയന്, ട്രഷറര്‍ സൈനുല്‍ ആബിദ്, യൂത്ത് വിങ് പ്രസിഡന്റ് ലിബീഷ്, വനിത വിങ് പ്രസിഡന്റ് വിജയകുമാരി, മജീദ് മാസ്റ്റര്‍,സി.കെ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
