മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.ജി.എസ്. ഗോള്‍ഡ് ലോണിന്റെ 36- മത് ശാഖ എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിലും തമിഴ്നാട്ടിലുമായി വലിയ രീതിയിലുള്ള ബിസിനസ് വിപുലീകരണവുമായി മുന്നോട്ടു കുതിക്കു ന്ന യു.ജി.എസ്. ഗോള്‍ഡ് ലോണിന്റെ നോര്‍ത്ത് പറവൂര്‍ ബ്രാഞ്ചിന്റെ ഉദ്ഘാടനം യു.ജി.എസ്. ഗ്രൂപ്പ് ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ അജിത് പാലാട്ട് നിര്‍വഹിച്ചു.
എറണാകുളം ജില്ലയിലെ യു.ജി.എസിന്റെ ആദ്യ ബ്രാഞ്ചിലൂടെ മറ്റു പ്രദേശങ്ങളില്‍ യു.ജി.എസ്. നല്കിയ മികവാര്‍ന്ന സേവനങ്ങള്‍ പറവൂരിലും കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ യു.ജി. എസിന് സാധിക്കുമെന്നും, എറണാകുളം ജില്ലയില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ ഉടനെ ആരംഭിക്കും എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ യുജിഎസ് പി.ആര്.ഒ. കെ.ശ്യാംകുമാര്‍ അധ്യക്ഷനായി.
പറവൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ലൈജി ബിജു, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസി ഡന്റ് റെബിന് റഹ്മാന്, മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.കെ അബ്ദുള്ള, പറവൂര്‍ ടൗണ്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.ടി ജോണി, ഗിരീഷ് ഗുപ്ത, യു.ജി. എസ്. ജനറല്‍ മാനേജര്‍ അഭിലാഷ് പാലാട്ട്, എ.ജി.എം. ഹരിപ്രസാദ്, സെയില്‍സ് മാനേജര്‍ ശാസ്ത പ്രസാദ്, ഓഡിറ്റര്‍ ഫൈസല്‍ അലി, അഡ്മിന് മാനേജര്‍ കെ.കെ സുഹൈല്‍, ക്വാളിറ്റി അനലൈ സര് ജയ ഗണേഷ് വിവിധ ബ്രാഞ്ച് മാനേജര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
