ഹാജിമാര്‍ക്കുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തും
മണ്ണാര്‍ക്കാട്:ഹജ്ജ് തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കുന്ന സേവനങ്ങളും സൗകര്യങ്ങളും കൂടുതല്‍ ഫല പ്രദമാക്കുമെന്ന് പൊതുവിദ്യാഭ്യാസ, ഹജ്ജ്,വഖഫ് വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് പറഞ്ഞു. സര് ക്കാര് ക്വാട്ടയില്‍ അടുത്ത വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ച തീര്‍ഥാടകര്‍ക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി നല്കുന്ന സാങ്കേതിക പഠന ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം.
ഹജ്ജ് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും സൗകര്യങ്ങളും സംസ്ഥാനത്തെ വിദ്യാര് ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പരമാവധി പ്രയോജനപ്പെടുത്തും. ഹജ്ജ് ക്യാംപ് നടക്കാ ത്ത സമയങ്ങളില്‍ ഹജ്ജ് ഹൗസുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പരിശീലന പരിപാടികള്‍ക്കും ഗവേഷണത്തിനും പഠന പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കാ നാണ് ലക്ഷ്യമിടുന്നത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള മികച്ച അന്തരീക്ഷം ഒരുക്കാന്‍ ഇതിലൂടെ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.
എം.ഇ.എസ് കല്ലടി കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് ഡോ.ഹുസൈന് സഖാഫി ചുള്ളിക്കോട് അധ്യക്ഷനായി.കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒ സി. ഷാനവാസ് മുഖ്യാതിഥിയായി. സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി മുജീബ് റഹ്മാന് പുത്തലത്ത് ക്ലാസിന് നേതൃത്വം നല്കി.നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സജ്ന,ജില്ലാ പഞ്ചായത്തംഗങ്ങളായ റഷീദ് ആലായന്‍,റഫീഖ പാറോക്കോട്, വാര്‍ഡ് കൗണ്‍സിലര്‍ കെ.സി അബ്ദുറഹ്മാന്, കോളജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ടി.കെ ജലീല്‍, ജില്ലാ ഓര്‍ഗനൈസര്‍ കെ.പി ജാഫര്‍, സി.പി സൈതലവി, ആരിഫ് കോങ്ങാട്, ടി.എ സലാം, പൊന്‍പാറ കോയക്കുട്ടി, ഹമീദ് കൊമ്പത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
മണ്ണാര്‍ക്കാട്,കോങ്ങാട്,ഒറ്റപ്പാലം,ഷൊര്‍ണൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ നിന്നുള്ള മുന്നൂറ്റമ്പതില്‍ പരം ഹാജിമാര്‍ ക്ലാസില്‍ പങ്കെടുത്തു.ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ ഹാജിമാര്‍ക്കുള്ള ക്ലാസുക ള്‍ പിന്നീട് നടക്കും.
