കണ്ണൂര്‍: കേരള അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ചീഫ് എക്സിക്യുട്ടിവ് ഫോറം രണ്ടാം സംസ്ഥാന കണ്വെന്ഷന് കണ്ണൂര്‍ കൈരളി ഹെറിറ്റേജ് റിസോര്‍ട്ടില്‍ നടന്നു. കേരളത്തിലെ വിവിധ ജില്ല കളില്‍ നിന്നുള്ള അര്‍ബന്‍ സഹകരണ സംഘങ്ങളുടെ ചീഫ് എക്സിക്യുട്ടീവുമാരും, സഹകരണ മേഖലയിലെ വിദഗ്ദ്ധരും പങ്കെടുത്ത യോഗത്തില്‍ അര്‍ബന്‍ സഹകരണ മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും രൂപപ്പെടുത്തി.
കണ്വെന്ഷന് ടി.ഒ മോഹനന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിരമിച്ച സെക്രട്ടറിമാര്‍ക്കുള്ള ആദരവും ഉപഹാരസമര്‍പ്പണവും വി.കുഞ്ഞികൃഷ്ണന് എം.എല്‍.എ. നിര്‍വഹിച്ചു. സംസ്ഥാനത്തെ അര്‍ബന്‍ സഹകരണ സംഘങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ അര്‍ബന്‍ ഡയറ ക്ടറി, സഹകരണ ജനാധിപ്യവേദി ജില്ലാ കണ്‍വീനര്‍ രഞ്ജിത്ത് നാറാത്ത് പ്രകാശനം ചെയ്തു. കേര ളത്തെ ഏറ്റവും പഴക്കം ചെന്ന അര്‍ബന്‍ സഹകരണ സംഘമായ കൊടുവായൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ ചടങ്ങില്‍ ആദരിച്ചു.
സഹകരണ ജനാധിപത്യവേദി സംസ്ഥാന കമ്മിറ്റി അംഗം മുണ്ടേരി ഗംഗാധരന്, ചീഫ് എക്സി ക്യുട്ടിവ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.അജയകുമാര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഒ.വി ബിനീഷ്, ട്രഷറര്‍ പി.പി സുജിത്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
