അലനല്ലൂര്‍:ജൈവ പച്ചക്കറി കൃഷി വ്യാപകമാക്കുകയെന്ന ലക്ഷ്യത്തോടെ അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കാര്‍ഷിക കൂട്ടായ്മയായ എ.എസ്.സി.ബി. ഹരിതം ക്ലബിന്റെ നേതൃത്വ ത്തില്‍ പച്ചക്കറി കൃഷിക്ക് തുടക്കമായി. ആലുങ്ങല്‍ കര്‍ഷക സേവന കേന്ദ്രത്തിന് സമീപത്തു ള്ള ഒരേക്കര്‍ സ്ഥലത്താണ് ആദ്യഘട്ടത്തില്‍ കൃഷി ആരംഭിച്ചിട്ടുള്ളത്. തൈകള്‍ നട്ട് ബാങ്ക് പ്രസി ഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന് പദ്ധതി ഉദ്ഘാടനം ചെയ്തു.ബാങ്ക് സെക്രട്ടറി പി.ശ്രീനി വാസന് പദ്ധതി വിശദീകരിച്ചു.
മത്തന്‍, കുമ്പളം, പാവയ്ക്ക, വെണ്ട, മുളക്, പയര്‍ തുടങ്ങിയ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്ന ത്. വിഷരഹിത പച്ചക്കറികള്‍ കൃഷി ചെയ്യാനും കഴിക്കാനും ആഗ്രഹിക്കുന്ന പൊതുജനങ്ങളെ യും കര്‍ഷകരെയും സഹകാരികളെയും ഉള്‍പ്പെടുത്തിയാണ് ബാങ്ക് ഈ പുതിയ പദ്ധതി ആവിഷ് കരിച്ചിട്ടുള്ളത്. പ്രവര്‍ത്തനമൂലധനമായി ഓരോ അംഗങ്ങളില്‍ നിന്നും ആയിരം രൂപയാണ് ഈടാ ക്കിയിട്ടുള്ളത്. കൃഷിക്കുള്ള വിത്തും വളവുമെല്ലാം ബാങ്ക് തന്നെയാണ് ലഭ്യമാക്കുന്നത്.
ജൈവപച്ചക്കറി കൃഷിയിലേക്ക് കൂടുതല്‍ പേരെ എത്തിച്ച് പഞ്ചായത്തിലുടനീളം പദ്ധതി വ്യാപി പ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ചടങ്ങില്‍ ഡയറക്ടര്‍ ടി.രാജ കൃഷ്ണന്, പി.എം മധുമാസ്റ്റര്‍, ഫത്താഹ് മാസ്റ്റര്‍, ഹനീഫ, മുഹമ്മദ് അമീന്, ഗോപന് തുടങ്ങിയവര്‍ പങ്കെടുത്തു.
