പാലക്കാട്: ഭാര്യ-ഭര്‍തൃബന്ധം കരുത്തുറ്റതാക്കാന്‍ വിവാഹപൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാ ക്കണമെന്ന് വനിതാ കമ്മീഷന്. വിവാഹാനന്തരവും ദമ്പതികള്‍ കൗണ്‍സിലിങിന് വിധേയമാകു ന്നത് ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ കുറയ്ക്കുമെന്നും കമ്മീഷന് അഭിപ്രായപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിത കമ്മീഷന് അംഗങ്ങളായ വി.ആര് മഹിളാമണി, പി.കുഞ്ഞായി ഷ എന്നിവരുടെ നേതൃത്വത്തില്‍ സിറ്റിങ് നടത്തി. ആകെ 33 പരാതികള്‍ ലഭിച്ചു. അഞ്ച് പരാതി കള്‍ തീര്‍പ്പാക്കി. 28 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവച്ചു. ഗാര്‍ഹിക പീഡനം, അതിര് ത്തിതര്ക്കം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി ലഭിച്ചത്. വനിതാ സെല്‍ എസ്.ഐ. പി. ധനലക്ഷ്മി, സി.പി.ഒ. കെ. വിജില തുടങ്ങിയവര്‍ പങ്കെടുത്തു.
