തച്ചനാട്ടുകര: തച്ചനാട്ടുകരയില്‍ ലഹരിക്കെതിരെ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി അമീന് റാഷിദിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘തൂഫാന് നാര്‍ക്കോ ഹണ്ട്’ മഡ് ഫുട്ബോള്‍ ആവേ ശം നിറച്ചു. അമ്പത്തിയഞ്ചാം മൈലിലെ ചെളിനിറഞ്ഞ വയലില്‍ നടന്ന മത്സരത്തില്‍ പത്ത് ടീമുകളും, നൂറിലേറെ കായിക താരങ്ങളും പങ്കെടുത്തു. പാലോട് ഗോള്‍ഡന്‍ ക്ലബ് ജേതാക്കളാ യി.
ലഹരിവസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും യുവതലമുറയെ അകറ്റി കായികരംഗത്തെ ആക ര്ഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മഡ്ഫുട്ബോള്‍ നടത്തിയത്. തച്ചനാട്ടുകര ഗ്രാമ പഞ്ചായ ത്ത് സ്ഥിരം സമിതി അധ്യക്ഷ ഖദീജ യൂസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസി ഡന്റ് ബഷീര്‍ പിലാത്തറക്കല് അധ്യക്ഷനായി. കായിക മത്സരത്തെ ലഹരിവിരുദ്ധ സന്ദേശത്തി ന്റെ ശക്തമായ വേദിയാക്കി മാറ്റുന്നതിനായി അന്‍പതിലേറെ വളണ്ടിയര്‍മാരാണ് വിവിധ പ്രവര് ത്തനങ്ങളില് ഏര്‍പ്പെട്ടത്. കായിക മത്സരത്തെ ലഹരിവിരുദ്ധ സന്ദേശത്തിന്റെ ശക്തമായ പ്രചാ രണ വേദിയാക്കി മാറ്റാന്‍ അന്‍പതിലേറെ വളണ്ടിയര്‍മാരുടെ സേവനവും ഒപ്പം ക്ലബുകള്‍, വിവി ധ സംഘടനാ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവരുടെ സജീവ പങ്കാളിത്തവും ടൂര്‍ണമെന്റിനെ ജനകീയ വിജയമാക്കി മാറ്റി.
കായികപ്രവര്‍ത്തനങ്ങളിലൂടെ യുവതയെ ഒന്നിപ്പിച്ച് ലഹരിക്കെതിരെ ശക്തമായ സാമൂഹിക പ്രതിരോധം തീര്ക്കുന്നതനുള്ള തുടര്‍പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്ന് അമീന് റാഷിദ് പറഞ്ഞു. തച്ചനാട്ടുകര പഞ്ചായത്ത് അംഗങ്ങളായ ഫൗസിയ ചേങ്ങോടന്‍, രാധാകൃഷ്ണന്, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.ടി സൈദ് മുഹമ്മദ്, യൂത്ത് ലീഗ് നേതാക്കളായ റാഫി, ഉനൈസ്, റിയാസ്, കബീര്‍, എം.എസ്.എഫ്. നേതാക്കളായ അല്‍താഫ്, മുബഷിര്‍, അന്‍വര്‍, സം ഘാടക സമിതി അംഗങ്ങളായ മിദ്ലാജ്,അന്‍വര്‍, അജ്മല്‍, നൗഫല്‍, ഫാറൂഖ്,സാലി എന്നിവര്‍ പങ്കെടുത്തു.
