മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ ക്വാട്ടയില്‍ അടുത്ത വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ച തീര്‍ഥാടക ര്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി നല്കുന്ന സാങ്കേതിക പഠന ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച എം.ഇ.എസ്. കല്ലടി കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. പൊതുവിദ്യാ ഭ്യാസ, ഹജ്ജ്,ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് ഹുസൈന് സഖാഫി ചുള്ളിക്കോട് ഉള്‍പ്പെടെ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പഠന ക്ലാസിന് ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി മുജീബ് റഹ്മാന് പുത്തലത്ത് നേതൃത്വം നല്‍കും. സംസ്ഥാനത്ത് നിന്നും 11139 പേര്‍ക്ക് ആദ്യഘട്ടത്തില്‍ അവസരം ലഭിച്ചതില്‍ ജില്ലയില്‍ നിന്ന് 832 പേരാണ് ഉള്‍പ്പെടുന്നത്.ആദ്യഗഡു പണമടക്കാനുള്ള അവസാന തീയതി ഈ മാസം പത്ത് വരെയാണ്.ഹാജിമാര്‍ക്ക് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതിനായി ജില്ലയില്‍ 60ല്‍ പരം പരിശീലനം ലഭിച്ച ട്രൈനര്‍മാരെ ഹജ്ജ് കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്.
മണ്ണാര്‍ക്കാട്,കോങ്ങാട്,ഒറ്റപ്പാലം തുടങ്ങിയ മണ്ഡലങ്ങളില്‍ നിന്നുള്ള മുന്നൂറ്റമ്പതോളം പേരാണ് ഞായറാഴ്ചയിലെ ക്ലാസ്സില്‍ പങ്കെടുക്കേണ്ടത്. അറിയിപ്പ് ലഭിച്ച മുഴുവന്‍ ഹാജിമാരും എത്തിച്ചേര ണമെന്ന് ജില്ലാ ഓര്‍ഗനൈസര്‍ അറിയിച്ചു.രാവിലെ 8.30ന് രജിസ്ട്രേഷന് തുടങ്ങും.വിശദ വിവര ങ്ങള്‍ക്ക് ഹജ്ജ് ജില്ലാ ഓര്ഗനൈസറുമായോ മണ്ഡലം ട്രൈനര്‍മാരുമായോ ബന്ധപ്പെടണം. (കെ.പി.ജാഫറലി-9400815202),(എന്‍.വി. ഷബീര്‍-9447526226)
