മണ്ണാര്‍ക്കാട്: സാമൂഹ്യ ക്ഷേമ പെന്ഷന് വിതരണത്തില്‍ നിന്നും സഹകരണ സംഘങ്ങളെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി നഗരത്തില്‍ ധര്‍ണ നടത്തി. സി.പി.എം. ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയന് ഏരിയ പ്രസിഡന്റ് എന്‍.എ ഷമീര്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി.രഞ്ജിത്ത്, പി.ശ്രീനിവാസന്, എന്‍.അഭിലാഷ്, സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
