മണ്ണാര്‍ക്കാട്:പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളില്‍ ജില്ല / ജില്ലാന്തര സ്കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിനായി അപേക്ഷിക്കാനുള്ള അവസ രം ആഗസ്റ്റ് ഏഴിന് വൈകിട്ട് നാല് മണി വരെ നല്‍കിയിരുന്നു.ഇത്തരത്തില്‍ ആകെ ലഭ്യമായ 20,199 അപേക്ഷകളില്‍ കണ്ഫര്മേഷന് പൂര്‍ത്തിയാക്കിയ 19,896 അപേക്ഷകള്‍ പരിഗണിച്ചു കൊണ്ടുള്ള ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് റിസള്‍ട്ട് ആഗസ്റ്റ് 10 ന് രാവിലെ 11 മണി മുതല്‍ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.
ക്യാന്‍ഡിഡേറ്റ് ലോഗിനിലെ ‘ട്രാന്‍സ്ഫര്‍ അലോട്ട് റിസള്‍ട്ട്സ്’ എന്ന ലിങ്കിലൂടെ റിസള്‍ട്ട് പരിശോ ധിക്കാനുള്ള സൗകര്യം അതത് സ്കൂള്‍ പ്രിന്‍സിപ്പള്‍മാര്‍ ചെയ്ത് നല്‍കേണ്ടതും ട്രാന്‍സ്ഫര്‍ അലോ ട്ട്മെന്റ് പ്രിന്റൗട്ട് എടുത്ത് നല്‍കേണ്ടതുമാണ്. അതേ സ്കൂളില്‍ കോമ്പിനേഷന്‍ മാറ്റം ലഭിച്ചാ ലും പുതിയ അലോട്ട്മെന്റ് ലെറ്റര്‍ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്. യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകള്‍ എന്നിവയുടെ അസ്സലുക ളുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂള്‍/കോഴ്സില്‍ ആഗസ്ത് 10 രാവിലെ 11 മണി മുതല്‍ ആഗസ്ത് 11 ന് വൈകിട്ട് 4 മണിക്കുള്ളില്‍ പ്രവേശനം നേടേണ്ടതാണ്.
നിലവില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി സ്കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനു ശേഷമുള്ള ഒഴിവുകള്‍ മെറിറ്റടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷനായി വിശദ നിര്‍ദ്ദേശം ഉള്‍പ്പടെ ആഗസ്റ്റ് 13ന് പ്രസിദ്ധീകരിക്കും.
