പാലക്കാട്: കെ.എ.പി. ഒന്ന്, രണ്ട് ബറ്റാലിയനില്‍ നിന്നും യഥാക്രമം പരിശീലനം ലഭിച്ച 127, 110 പൊലിസ് സേനാംഗങ്ങള്‍, ഐ.ആര് ബറ്റാലിയനില്‍ നിന്നും പരിശീലനം നേടിയ 110 റിക്രൂട്ട് പൊ ലിസ് ഡ്രൈവര്‍ സേനാംഗങ്ങളും ഉള്‍പ്പെടെ 347 പേരുടെ പാസിങ് ഔട്ട് പരേഡ് നാളെ നടക്കും. മുട്ടിക്കുളങ്ങര കെ.എ.പി ബറ്റാലിയന് ഗ്രൗണ്ടില്‍ രാവിലെ 8.30-ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കും. പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യും. സംസ്ഥാന പൊലിസ് മേധാവി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
സേനാംഗങ്ങളില്‍ 20 പേര് ബിരുദാനന്തര ബിരുദം നേടിയവരും, ഒരാള്‍ എം.എസ്.ഡബ്ല്യു, മൂന്ന് പേര് എം.ബി.എ, 26 പേര് എഞ്ചിനീയറിംഗ് ബിരുദം, 198 പേര് വിവിധ വിഷയങ്ങളില്‍ ബിരുദം നേടിയവരുമാണ്. 26 പേര്‍ക്ക് ഡിപ്ലോമയും 73 പേര്‍ക്ക് പ്ലസ് ടു അല്ലെങ്കില്‍ ഐ.ടി.ഐ. യോഗ്യത യുണ്ട്. 12 പ്ലറ്റൂണുകള്‍ പങ്കെടുക്കുന്ന പരേഡ് നയിക്കുന്നത് കെ.എ.പി. രണ്ടാം ബറ്റാലിയന് സേനാം ഗമായ പി. വിനീത് ആണ്. കെ.എ.പി. ഒന്നാം ബറ്റാലിയന് സേനാംഗം ഹാഷിം അലിയാറാണ് രണ്ടാം കമാന്‍ഡര്‍.
പരേഡ്, റൂട്ട് മാര്‍ച്ച്, തടസങ്ങള്‍ മറികടക്കല്‍, ആയുധമില്ലാതെ ശത്രുവിനെ കീഴടക്കല്‍, കളരിപ്പ യറ്റ്, കരാട്ടെ, യോഗാഭ്യാസം, അക്രമസക്തമായ ജനക്കൂട്ടത്തെ നിയന്ത്രിക്കല്‍, സ്ഫോടകവസ്തുക്ക ള്‍ കൈകാര്യം ചെയ്യല്‍, ആയുധ പരിശീലനം, ഫീല്‍ഡ് ക്രാഫ്റ്റ്, കമാന്‍ഡോ പരിശീലനം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, ലത്തി ആന്‍ഡ് ഷീല്‍ഡ് ഡ്രില്‍, നീന്തല്‍, ഡ്രൈവിംഗ്, കമ്പ്യൂട്ടര്‍, കടല്‍ത്തീരം വഴി കള്ളക്കടത്ത് തടയല്‍ തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കി. ഇന്‍ഡോര്‍ വിഷയങ്ങളില്‍ ഭാരതീയ ന്യായ സംഹിത, പൊലിസ് ആക്ട്, പൊലിസ് സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍, ഭരണഘടന, വി.ഐ.പി. ഡ്യൂട്ടി, അത്യാഹിതങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ നേരിടല്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനവും ലഭിച്ചിട്ടുണ്ട്.
മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള പുരസ്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. കെ.എ.പി. രണ്ടാം ബറ്റാലിയനില്‍ ഇന്‍ഡോര്‍ വിഭാഗത്തില്‍ ശ്രീഹരി എന്‍ ആനന്ദും, ഔട്ട്ഡോറില് പി. വിനീത്, ഷൂട്ടിങ്ങില്‍ സി. ബി സജിത്തും, ഓള് റൗണ്ടറായി വി.യു ഹര്‍ഷദ്, സൈബര്‍ വൈദഗ്ധ്യ ത്തില്‍ നബീലും മികച്ചതായി. കെ.എ.പി. ഒന്നാം ബറ്റാലിയനില്‍ ഇന്‍ഡോര്‍ പരിശീലനത്തില്‍ കെ.ആര് അജിത്ത്, ഔട്ട്ഡോര്‍ ഇനത്തിലും ഓള് റൗണ്ടര്‍ മികവിലും ആര്.ജെ ഷിനു റോബിനും, ഷൂട്ടിങ്ങില്‍ പി. എസ് വിഷ്ണുവും, സൈബര്‍ വൈദഗ്ധ്യത്തില്‍ കെ.എസ് ഷാരൂണും മികച്ച നേട്ടം കൈവരിച്ചു. ഐ.ആര്. ബറ്റാലിയനില്‍ ഇന്‍ഡോര്‍ വിഭാഗത്തില്‍ ആര്. എസ് രാഹുല്‍, ഔട്ട്ഡോ റില്‍ കെ. എ അര്ജുന്, ഷൂട്ടിങ്ങില്‍ വി. എസ് ബിജിന് രാജും, ഓള് റൗണ്ടര്‍ ആയി എം ഉബൈദും മികച്ച പ്രകടനം കാഴ്ചവെച്ചു.
