ഒറ്റപ്പാലം:വേങ്ങശ്ശേരി എന്‍.എസ്.എസ്. ഹൈസ്കൂളില്‍ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യ ത്തില്‍ ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് അംഗം ഇ. രമേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് എം. ശശികുമാര്‍ അധ്യക്ഷനായി. സാമൂഹ്യ ശാസത്ര ക്ലബ് കണ്‍വീനര്‍ കെ.മുരളീകൃഷ്ണന്, സീനിയര്‍ അസിസ്റ്റന്റ് കെ.അജിത് തമ്പാന്, പി.ഹര്‍ഷ എന്നിവര്‍ സംസാരിച്ചു.പ്രസംഗം, പോസ്റ്റര്‍ പ്രദര്‍ശനം, കവിതാലാപനം, നൃത്താവിഷ്ക്കാരം എന്നിവയുണ്ടായി.
