എടത്തനാട്ടുകര: എടത്തനാട്ടുകര തടിയംപറമ്പ് അര്മനാര് ഖുര്‍ആനിക് പ്രീസ്കൂളില്‍, ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ സമാധാന വൃക്ഷതൈ നട്ടു. സമധാന സന്ദേശമുയര്‍ത്തി മനുഷ്യചങ്ങല, പ്ലക്കാര്‍ഡ് നിര്‍മാണം എന്നിവയുമുണ്ടായി. എസ്.എം.ഇ.സി. സെന്റര്‍ സെക്രട്ടറി പി.കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രധാന അധ്യാപിക കെ.ഫാത്തിമ, കെ.സബ്ന, വി. ബിനു മനീഷ എന്നിവര്‍ നേതൃത്വം നല്കി.
