എടത്തനാട്ടുകര: ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര ടി. എ.എം.യു.പി. സ്കൂള്‍ സോഷ്യല്‍ ക്ലബിന്റെയും ഗൈഡ്സ് യൂണിറ്റിന്റേയും ആഭിമുഖ്യത്തി ല്‍ വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. യുദ്ധത്തിന്റെ ഭീകരതയും ലോക സമാ ധാനത്തിന്റെ പ്രധാന്യവും വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നതിനായി യുദ്ധവിരുദ്ധ റാലി, സഡാക്കോ കൊക്ക്, പോസ്റ്റര്പ്ലക്കാര്ഡ് നിര്‍മാണം, ക്വിസ് മത്സരം, യുദ്ധ വിരുദ്ധ പതിപ്പ് പ്രകാ ശനം എന്നിവയും നടന്നു. പ്രത്യേക അസംബ്ലിയില്‍ പ്രധാന അധ്യാപകന് ടി.പി സഷീര്‍ യുദ്ധ വി രുദ്ധ സന്ദേശം നല്കി. സീനിയര്‍ അസിസ്റ്റന്റ് എന്‍.ഫൗസിയ മോള്, സോഷ്യല്‍ ക്ലബ് കണ്‍വീന ര്‍മാരായ പി. ഫെബീന, കെ.പി നസീബ, അധ്യാപകരായ കെ.മിസ്ലി, സി.പി ഷരീഫ്, പി. നുസിഹ, എ.അസ്മ, അധ്യാപക വിദ്യാര്‍ഥികളായ പി.ഹസ്ന, മര്‍സൂഖ് എന്നിവര്‍ നേതൃത്വം നല്കി.
