1800 425 2018 ല്‍ വിളിക്കാം
പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ സ്നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്ക്കില്‍ ഒരു വര്‍ഷ ത്തിനിടെ സഹായം തേടിയത് 497 പേര്. 2025 ജൂണ്‍ മുതല്‍ 2026 ജൂലൈ വരെ 197 പെണ്‍കുട്ടികളും, 81 സ്ത്രീകളും, ഇന്റര്‍വ്യൂ മറ്റ് ആവശ്യങ്ങള്‍ക്കുമായി 206 പേരും, 13 ആണ്‍കുട്ടികളും ഹെല്‍പ്പ് ഡെസ്ക്കിന്റെ താല്‍ക്കാലിക താമസസൗകര്യം പ്രയോജനപ്പെടുത്തി. ജില്ലാ കലക്ടര്‍ കെ.സുധീറി ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹെല്പ് ഡെസ്ക്കിന്റെ സമന്വയ യോഗത്തിലാണ് കണക്ക് അവതരിപ്പിച്ചത്.
സമൂഹത്തില്‍ ഒറ്റപ്പെട്ടവരും, വിവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന സ്ത്രീകള്‍ക്കും കുട്ടിക ള്‍ക്കും പിന്തുണയും സഹായവും താല്‍ക്കാലിക അഭയവും നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ദാരിദ്ര നിര്‍മാര്‍ജന മിഷനും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്ന ത്. താല്‍ക്കാലിക അഭയകേന്ദ്രം, കൗണ്‍സിലിങ്, നിയമപിന്തുണ, പുനരധിവാസ സഹായം, ബോധ വല്‍ക്കരണ ക്ലാസുകള്‍, സബ് സെന്ററുകള്‍ തുടങ്ങിയവയാണ് ഇവിടെ ലഭിക്കുന്ന സേവനങ്ങള്‍. ഫോണ്‍ മുഖേന 352 പരാതികളും, നേരിട്ട് ലഭിച്ച 280 എണ്ണം ഉള്‍പ്പെടെ ആകെ 632 പരാതികളാണ് ലഭിച്ചത്. 975 കൗണ്‍സിലിങ് സെഷനുകളും, 316 കൗണ്‍സിങ്ങ് കേസുകളും നടന്നു. ലീഗല്‍ ക്ലിനിക്കില്‍ 77 കേസുകളും സ്നേഹിത പൊലിസ് എക്സറ്റന്ഷന് കേന്ദ്രത്തില്‍ 545 കേസുകളും ലഭിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേ റ്റര്‍ പി.ഉണ്ണികൃഷ്ണന്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഗ്രീഷ്മ, എ ഡി എം സി അനുരാധ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ വ്യവസായ കേന്ദ്രത്തിന് മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡസ്ക്കിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. ഫോണ്‍: 1800 425 2018, 04912505111, 9605483474.
