മണ്ണാര്‍ക്കാട്: ഭാവിയില്‍ കുറ്റാന്വേഷണ രംഗത്ത് ഫോറന്‍സിക് മികവും ശാസ്ത്രീയ അറിവുക ളും അനിവാര്യമാണെന്ന് തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. ടി.നാരായണന് അഭിപ്രായപ്പെട്ടു.എം.ഇ.എസ്. കല്ലടി കോളജ് (ഓട്ടോണമസ്) ഫോറന്‍സിക് സയന്‍സ് വിഭാഗവും സെന്റര്‍ ഫോര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സും സംയുക്തമായി സംഘടിപ്പിച്ച സൗത്ത് ഇന്ത്യ റീജിയണല്‍ ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. പി.എം ജാസ്മിന് അധ്യക്ഷയായി. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി. എം.പി മോഹനചന്ദ്രന്, തൃശൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറ ട്ടറി ജോയിന്റ് ഡയറക്ടര്‍ കെ.ഉണ്ണികൃഷ്ണന് കോളജ് ട്രഷറര്‍ സി.പി ഷിഹാബുദ്ദീന്, ഫോറന്‍സിക് സയന്‍സ് വിഭാഗം മേധാവി കെ.ദിന്‍ഷ,സി.സി.ഐ.എഫ്.എസ് അസിസ്റ്റന്റ് മാനേജര്‍ ദര്ശന് മുരളി എന്നിവര്‍ സംസാരിച്ചു.
കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ തുടങ്ങിയ സംസ്ഥാ നങ്ങളില്‍ നിന്നും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തു നിന്നുമായി നൂറ്റിനാല്പ്പതോളം ടീമുകളാ ണ് മത്സരത്തില്‍ പങ്കെടുത്തത്.ക്രൈം സീന്‍ വിശകലനം, തെളിവ് ശേഖരണം, ഫോറന്‍സിക് പരിശോധന അടിസ്ഥാനമാക്കിയുള്ള നിഗമനങ്ങളിലെത്തല്‍ തുടങ്ങിയ കഴിവുകളാണ് മത്സര ത്തില്‍ വിലയിരുത്തിയത്. ഫോറന്‍സിക് സയന്‍സ്, ക്രിമിനോളജി, നിയമം, വിദ്യാര്‍ഥികള്‍ പങ്കെ ടുത്ത മത്സരം വിദ്യാര്‍ഥികളുടെ പ്രായോഗിക പരിജ്ഞാനവും സംഘാടകശേഷിയും പ്രകടിപ്പി ക്കാനുള്ള വേദിയായി മാറി.
