തൃഷയും ധ്യാന്‍ ശ്രീനിവാസനും ബ്രാന്‍ഡ് അംബാസഡര്‍; പറവൂര്‍ ശാഖ ഉദ്ഘാടനം നാളെ
മണ്ണാര്‍ക്കാട്: കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ യു.ജി.എസ്.ഗോള്‍ഡ് ലോണ്‍, പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം ടേണോവര്‍ 1,200 കോടി രൂപയായി ഉയര്‍ത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് മാനേജ്മെന്റ് അറിയിച്ചു. കേരള ത്തിലും തമിഴ്നാട്ടിലും പുതിയ ശാഖകള്‍ ആരംഭിക്കുന്നതിനോടൊപ്പം ഉപഭോക്താക്കള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് സേവനങ്ങളും കമ്പനി ഔദ്യോഗികമായി പുറത്തിറക്കി. ഉപഭോക്താക്കളു ടെ വിശ്വാസ്യതയും നൂതനമായ ഉല്‍പ്പന്നങ്ങളുമാണ് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് അടിത്തറ യെന്ന് മാനേജിംഗ് ഡയറക്ടര്‍ അജിത് പാലാട്ട് വ്യക്തമാക്കി. ദേശീയതലത്തില്‍ ശക്തമായ ബ്രാന് ഡ് സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രശസ്ത നടി തൃഷയെ യു.ജി.എസ്. ഗോള്‍ഡ് ലോണി ന്റെ പ്രധാന ബ്രാന്‍ഡ് അംബാസഡറായി അവതരിപ്പിച്ചു. തൃഷയുടെ ജനപ്രീതിയും സ്വീകാര്യത യും കമ്പനിയെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ സഹായിക്കും.കൂടാതെ, ജനപ്രിയ താരം ധ്യാന്‍ ശ്രീനിവാസനെയും കേരളത്തിലെ മുഖമായി യു.ജി.എസ് കുടുംബത്തിന്റെ ഭാഗമാ ക്കിയിട്ടുണ്ട്.
പറവൂരില്‍ പുതിയശാഖ
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗതയേറിയ സേവനങ്ങള്‍ ലഭ്യമാക്കാന്‍ യു.ജി.എസ്. ഗോള്‍ഡ് ലോണിന്റെ പുതിയ ശാഖ പറവൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. നാളെ വൈകിട്ട് 4.30-ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ ഉദ്ഘാടനം ചെയ്യും.കൊച്ചി നിയമസഭാ മണ്ഡലം എം.എല്‍.എ മുഹമ്മദ് ഷിയാസ്, സി.എം.പി. സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ പി.കെ.ശശി തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. സാധാരണക്കാര്‍ക്കും ചെറുകിട കച്ചവട ക്കാര്‍ക്കും കുറഞ്ഞ പലിശനിരക്കിലും ലളിതമായ രേഖകളോടെയും ലഭ്യമാകുന്ന സ്വര്‍ണ്ണ വായ്പാ പദ്ധതികളാണ് പുതിയ ശാഖ വാഗ്ദാനം ചെയ്യുന്നത്.
സമഗ്രമായ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്ക് തുടക്കം
സ്വര്‍ണ്ണ വായ്പയ്ക്ക് പുറമെ ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ്ണ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന തിനായി യു.ജി.എസ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് ലൈഫ് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, വെഹിക്കിള്‍ (മോട്ടോര്‍) ഇന്‍ഷുറന്‍സ് എന്നീ മൂന്ന് മേഖലകളിലാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ലളിതമായ ക്ലെയിം സെറ്റില്‍മെന്റ് പ്രോസസ്സും സുതാര്യമായ സേവനങ്ങളുമാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് : 81570 81570.
