മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോര്‍ഡ് പെന്ഷന് ഗുണഭോ ക്താക്കള്‍ക്ക് പെന്ഷന് ഇനി ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനത്തിലൂടെ ആധാറു മായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി.നിലവില്‍ സഹകര ണ സംഘങ്ങള്‍ മുഖേന വീടുകളിലെത്തി പെന്ഷന് വിതരണം ചെയ്യുന്ന രീതിയാണുള്ളത്.
വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകള്‍ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, സേവന പോര്‍ട്ടലിലെ രേഖപ്പെടുത്തലുകളിലെ പൊരുത്തക്കേടുകള്‍, അര്‍ഹത യില്ലാത്തവര്ക്കോ ഒരേ വ്യക്തിക്ക് ഒന്നിലധികം തവണയോ പെന്ഷന് ലഭിക്കുന്ന സാഹചര്യം എന്നിവ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കേന്ദ്ര സര്‍ക്കാരിന്റെ ഡി.ബി.ടി. നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാത്തത് മൂലം കേന്ദ്ര ധന സഹായമടക്കം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ പൂര്‍ണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കളെ ഒഴികെ മറ്റെല്ലാ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോര്‍ഡ് പെന്ഷന് ഗുണഭോക്താക്കള്‍ക്കും അവരുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡി.ബി.ടി. മുഖേന പെന്ഷന് വിതരണം ചെയ്യുന്നതിനാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ അനുമതി നല്‍കിയിരിക്കുന്നത്.
