കുമരംപുത്തൂര്‍: പരമ്പരാഗത ആഹാരങ്ങള്‍ ആരോഗ്യകരമായ നാളേയ്ക്കായി എന്ന സന്ദേശ മുയര്‍ത്തി കുമരംപുത്തൂര്‍ പഞ്ചായത്ത് മാതൃക സി.ഡി.എസ് നടത്തി കര്‍ക്കട ഫെസ്റ്റ് -2026 ശ്രദ്ധേയമായി. കര്‍ക്കടക ആരോഗ്യപരിപാലന ക്ലാസും വിഭവ വിതരണവുമുണ്ടായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സ്മിത കര്‍ക്കടക ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയര്‍ പേഴ്സണ്‍ കെ.വിനീത അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ മുഹമ്മദ് ഷമീര്‍, സ്ഥിരം സമിതി അധ്യക്ഷരായ ജി.സുരേഷ്കുമാര്‍, കെ.എന്‍ മിനി, ഗ്രാമ പഞ്ചായത്ത് അംഗം റാഫി മൈലംകോട്ടില്‍, എം.മണികണ്ഠന്, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ പി.ഷബ്ന, വി.എം വിജിത, എം. ജ്യോതി തുടങ്ങിയവര്‍ സംസാരിച്ചു.
