മണ്ണാര്‍ക്കാട്: ടാക്സി ഡ്രെവറെ തടഞ്ഞ് ഭീഷണിപ്പെടുത്തി കാറും പഴ്സും മൊബൈലും തട്ടി യെടുത്ത മൂന്ന് പേരെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. മണ്ണാര്‍ക്കാട് സ്വദേശികളായ മുഹമ്മദ് അസ്ഹറുദ്ദീന് (26), സുജിത്ത് (27), നിയാസ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ യാണ് സംഭവം. കൊച്ചിയില്‍ നിന്നും മണ്ണാര്‍ക്കാട് പെരിമ്പടാരി ഗോവിന്ദാപുരം സ്വദേശിയെ നാട്ടിലെത്തിച്ചശേഷം തിരിച്ചപോകുന്നതിനിടെയായിരുന്നു സംഭവം.

കോട്ടയം സ്വദേശി അതുല്‍ ആയിരുന്നു കാറിന്റെ ഡ്രൈവര്‍. വാഹനം തടഞ്ഞ സംഘം ഡ്രൈ വറെ ഭീഷണിപ്പെ ടുത്തുകയും സംഘത്തിലൊരാള്‍ കാറില്‍ കയറി വാഹനംവിടാന് ആവശ്യപ്പെ ടുകയുമായിരുന്നു. മറ്റൊരുകാറില്‍ മറ്റുരണ്ടു പേര് പിന്തുടരുകയും ചെയ്തു. ആശുപത്രിപ്പടിയില്‍ വെച്ച് അതുല്‍ കാറില്‍ നിന്ന് ചാടുകയായിരുന്നു. തുടര്‍ന്ന് പൊലിസില്‍ പരാതി നല്കി. ഇതു പ്രകാരം സി.ഐ. എസ്.അഷ്റഫ്, എസ്.ഐ. വി.വിവേക്, പൊലിസുകാരായ സ്മിജേഷ്, പ്രവീണ്‍ എന്നിവരുള്‍പ്പെട്ട സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
