മണ്ണാര്‍ക്കാട്: നഗരത്തില്‍ അനുമതിയില്ലാതെ സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ നഗരസഭ കൗണ്‍സില്‍ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. പരസ്യബോര് ഡുകള് സ്ഥാപിച്ചതിനെ ചൊല്ലി ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കവുമുണ്ടായി.
നഗരസഭയുമായി കരാര്‍ ഇല്ലാതെ ബോര്‍ഡ് സ്ഥാപിച്ച ഏജന്‍സിക്ക് എങ്ങനെ വര്‍ക്ക് ഓര്‍ഡല്‍ നല്‍കിയെന്ന് സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ്.അജയകുമാര്‍ ചോദിച്ചു.നിലവില്‍ ബോര്‍ഡ് സ്ഥാപിച്ച ഏജന്‍സിക്ക് അനുമതി നല്‍കിയിട്ടില്ലെന്നും പുതിയ കൗണ്‍സിലര്‍മാര്‍ അറി യാതെയാണ് ഇടപെടുന്നതെന്നും സ്ഥിരം സമിതി അധ്യക്ഷന്‍ സി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. 2022-ല്‍ വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയതിന്റെ രേഖയുണ്ടെന്നും ഇക്കാര്യം മറച്ചുവെച്ച് കൗണ്‍സിലര്‍ മാരെ കബളിപ്പിക്കുകയാണെന്ന് അജയകുമാര്‍ പറഞ്ഞു.വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ബോര്‍ഡുകള്‍ നീക്കണമെന്നും ആവശ്യപ്പെട്ടു.
നിലവില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച ഏജന്‍സിക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടില്ലെന്ന് സി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. 2022-ല്‍ അനുമതി നല്കിയിട്ടുണ്ടെങ്കില് 2026 വരെ എന്തുകൊണ്ട് അവര്‍ ബോ ര്‍ഡുകള്‍ സ്ഥാപിച്ചില്ല. അനുമതിയില്ലാതെ സ്ഥാപിച്ച മുഴുവന്‍ ബോര്‍ഡുകളും മാറ്റണം. അവര്‍ കോടതിയെ സമീപിച്ച സാഹചര്യത്തില്‍ അടിയന്തരമായി ബോര്‍ഡുകള്‍ മാറ്റണമെന്നും ബഷീര്‍ പറഞ്ഞു.
അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിച്ച ഏജന്‍സിക്ക് നോട്ടീസ് നല്കി ഹിയറിങ് നടത്തി യിട്ടുണ്ട്. തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്ന് സെക്രട്ടറി എം.സതീഷ്കുമാര്‍ അറിയി ച്ചു. ബോര്‍ഡുകള്‍ അടിയന്തരമായി മാറ്റാന്‍ കൗണ്‍സില്‍ ഐക്യകണ്ഠേന തീരുമാനിച്ചതായി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സജ്ന കൗണ്‍സിലിനെ അറിയിച്ചു.ഇന്ന് ബോര്‍ഡുകള്‍ മാറ്റിത്തു ടങ്ങുമെന്നും അറിയിച്ചു. എന്നാല്‍ നടപടിക്രമം പാലിച്ചേ മാറ്റാന്‍ കഴിയൂവെന്ന് സെക്രട്ടറിയും അറിയിച്ചു. content credit to malayala manorama
