കാഞ്ഞിരപ്പുഴ: പാലക്കയം പായപ്പുല്ലില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് ഡാമിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പെരിന്തല്‍മണ്ണ സ്വദേശികളായ രവീന്ദ്രന് (43), സാജന് (43), വാസുണ്ണി (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ഇറക്കം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണംവിട്ടാണ് ഓട്ടോറിക്ഷ മറിഞ്ഞത്.
