മണ്ണാര്‍ക്കാട്: എസ്.സി/ എസ്.ടി, വനിതാ പ്രതിനിധികളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ആശുപത്രി കളിലെ ആശുപത്രി വികസന സൊസൈറ്റികള്‍ (എച്ച്.ഡി.എസ്) പുനഃസംഘടിപ്പിക്കാന്‍ ഉത്ത രവായതായി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന് അറിയിച്ചു.സര്‍ക്കാര്‍ പ്രതി നിധികളായാണ് ഈ വിഭാഗങ്ങളിലുള്ളവരെ ഉള്‍പ്പെടുത്തുന്നത്. ആശുപത്രികളുടെ സമഗ്രവി കസനം ലക്ഷ്യമിട്ടാണ് സാമൂഹ്യപങ്കാളിത്തം ഉറപ്പാക്കികൊണ്ട് എച്ച്.ഡി.എസ്. പുനഃസംഘടിപ്പി ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.എല്ലാ വിഭാഗങ്ങളെയും ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ചരിത്രത്തിലാദ്യമായി എസ്.സി/ എസ്.ടി, വനിതാ പ്രതിനിധികളുടെ നിര്‍ബന്ധിത പ്രാതിനിധ്യം കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശു പത്രികളില്‍ ഉറപ്പാക്കുന്നത്. ജില്ലാ കലക്ടറാണ് ആശുപത്രി വികസന സൊസൈറ്റികളുടെ അധ്യ ക്ഷന്‍. ആശുപത്രികളുടെ സൂപ്രണ്ടാണ് സെക്രട്ടറി. ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രതിനിധി, ജില്ല യിലെ മന്ത്രിയുടെ പ്രതിനിധി, സ്ഥലം എം.പിയുടെ പ്രതിനിധി, സ്ഥലം എം.എല്‍.എ, ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിന്റെ അധ്യക്ഷന്‍ എന്നിവരും മെഡിക്കല്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍ മാരും സമിതിയില്‍ അംഗങ്ങളാകും. ആശുപത്രിക ളുടെ പുരോഗതിയും രോഗീസൗഹൃദ അന്ത രീക്ഷം ഒരുക്കലും ലക്ഷ്യമിട്ടാണ് എച്ച്.ഡി.എസ് പുനഃസംഘടനയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
