അഗളി:അട്ടപ്പാടിയിലെ ഉന്നതികളിലും അങ്കണവാടികളിലും കുടിവെള്ള ലഭ്യത, അവ ശുദ്ധീ കരിക്കുന്നതിനുള്ള സംവിധാനം എന്നിവ ഉറപ്പാക്കണമെന്ന് ഭക്ഷ്യസുരക്ഷ കമ്മീഷന്. തിളപ്പി ച്ചാറിയ വെള്ളം കുട്ടികള്‍ക്ക് നല്‍കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. മൂലഗംഗല്‍ ഉന്നതിയും അങ്കണവാടിയും സന്ദര്‍ശിച്ച ശേഷമാണ് കമ്മീഷന് അംഗം മുരുകേഷ് ചെറുനാലി നിര്‍ദേശം നല്‍കിയത്.
മൂലഗംഗല്‍ ഉന്നതിയില്‍ സഞ്ചരിക്കുന്ന റേഷന്‍കട ആരംഭിക്കുന്നത് സംബന്ധിച്ച് കമ്മീഷണ റേറ്റിലേക്ക് പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. സമീപത്തെ വെച്ചപതി,വെള്ളകുളം, ഗോഞ്ചിയൂര്‍ എന്നീ ഉന്നതികളിലെ റേഷന്‍ ഗുണഭോക്താക്കളോട് പദ്ധതികളുടെ ആനുകൂല്യലഭ്യത ഉറപ്പു വരുത്തിയെന്നും അദ്ദേഹം അറിയിച്ചു.അങ്കണവാടികളിലെ പോഷകാഹാരങ്ങളുടെ സ്റ്റോക്കു കള്‍ പരിശോധിച്ച കമ്മീഷന് അംഗം അരി, ധാന്യങ്ങള്‍, റാഗി, ശര്‍ക്കര, അവില്, തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ സമയബന്ധിതമായി വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു.
അട്ടപ്പാടി ഗവ. ട്രൈബല്‍ സ്കൂളില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ മെനു പ്രകാരം കൃത്യമായി ഭക്ഷണം നല്‍കിവരുന്നതായി അംഗം വിലയിരുത്തി. വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം കഴി ക്കുന്നതിനുള്ള ഡൈനിങ് ഹാള്‍ സജ്ജമാക്കാന്‍ ജില്ലാ പഞ്ചായത്തിന് കത്ത് നല്‍കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.ജില്ലാ സപ്ലൈ ഓഫിസര്‍ എ.എസ് ബീന, താലൂക്ക് സപ്ലൈ ഓഫിസര്‍മാരായ വി മനോജ്, സി പത്മിനി, എല്‍.എ. തഹസില്‍ദാര്‍ ജയചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
